ശരീരത്തിനേറെ ആവശ്യമുള്ളതാണ് വ്യായാമം. ഇന്ന് നിരവധി രോഗങ്ങള്‍ പിടിപെടുമ്ബോള്‍ കൃത്യമായി വ്യായാമം ചെയ്യാതിരുന്നാല്‍ നിരവധി പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഒരു ദിവസം വെറും 30 മിനിറ്റ് നടന്നാലുള്ള ചില ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഭാരം കുറയ്ക്കാം
വേഗതയുള്ള നടത്തം കലോറി എരിയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. മാത്രമല്ല ദിവസം മുഴുവന്‍ എനര്‍ജിയോടെയിരിക്കാനും സഹായിക്കും.
രക്തസമ്മര്‍ദ്ദം കുറയ്ക്കാം
ദിവസേന 30 മിനിറ്റ് നടക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് ?ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തം ഓര്‍മശക്തിയെ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.
പ്രമേഹത്തെ ചെറുക്കാം
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു.
ആരോഗ്യത്തോടെയിരിക്കാം
പതിവായുള്ള നടത്തം ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുകയും ചെയ്യും. ശാരീരികവും, മാനസികവും, വൈകാരികവുമായ ആരോഗ്യം നേടാന്‍ നടത്തം മികച്ചൊരു വ്യായാമമാണ്.keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software , Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim
Post a Comment