Join Our Whats App Group

1 ലക്ഷം രൂപ ധനസഹായം തിരിച്ചടവ് ഇല്ല

 



ആട്, പശു, കോഴി എന്നിവ വളർത്തുന്ന താല്പര്യമുള്ളവർക്ക് വളരെ ഉപയോഗപ്രദമായ ഒരു പദ്ധതിയുടെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. മൃഗങ്ങളെ വളർത്തുന്നത്തിനായി ഒരു ലക്ഷം രൂപ സൗജന്യമായി ലഭിക്കുന്ന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം. പുതുതായി എന്തെങ്കിലും ഒരു സംരംഭം വീടിനോട് അടുത്തുതന്നെ തുടങ്ങി അതിൽ നിന്നും വരുമാനം കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മുടെ നാട്ടിൽ ഭൂരിഭാഗവും. കോവിഡ് പ്രതിസന്ധി വന്നതിനുശേഷമാണ് ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ എണ്ണം നമ്മുടെ നാട്ടിൽ വർധിച്ചത്.


തിരിച്ചടവ് ആവശ്യമില്ലാത്ത ഈ ഒരു ലക്ഷം രൂപയുടെ ധനസഹായം തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടുത്തിയാണ് ലഭിക്കുന്നത്. ആട് പശു കോഴി കോഴി എന്നിവ വളർത്തുന്നതിനാണ് സർക്കാർ ധനസഹായം നൽകുന്നത്. ആട് വളർത്താൻ ആഗ്രഹിക്കുന്നവർക്ക് അതിൻറെ കൂടെ നിർമ്മിക്കുന്നതിന് ഭാഗമായി ധനസഹായം ലഭിക്കും. ഈ തുക പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അനുവദിക്കുന്നത്. എ.പി.എൽ/ ബി.പി.എൽ വ്യത്യാസമില്ലാതെ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.



ഇതിനായി നിങ്ങളുടെ പഞ്ചായത്തിൽ തൊഴിലുറപ്പ് വകുപ്പിൻറെ അസിസ്റ്റൻറ് എൻജിനീയർ അല്ലെങ്കിൽ ഓവർസിയറോട് സംസാരിക്കുക. ഈ ഒരു പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പഞ്ചായത്തിൽ നിന്നും ലഭിക്കുന്നതാണ്. അപേക്ഷ നൽകിയതിനുശേഷം ഉദ്യോഗസ്ഥർ നിങ്ങളുടെ സംരംഭം തുടങ്ങാൻ പോകുന്ന സ്ഥലം സന്ദർശിക്കും. ശേഷം ഉദ്യോഗസ്ഥരുടെ നിർദേശത്തിന് അനുസരിച്ച് കൂട് നിർമ്മിക്കേണ്ടത് ആണ്.


ശേഷം ഇതിനുവേണ്ടി ആവശ്യമായ തുകയുടെ ബിൽ സമർപ്പിക്കുക. ബില്ല് സമർപ്പിച്ച് രണ്ടുമാസത്തിനകം തുക നിങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തും. ആട്ടിൻ കൂട് നിർമ്മിക്കുന്നത് എങ്കിൽ പരമാവധി വലിപ്പം നാലര മീറ്റർ നീളവും രണ്ടു മീറ്റർ വീതിയും ആയിരിക്കണം. കൂട് നിർമിക്കാൻ പരമാവധി 1,25,000 രൂപ വരെ മാത്രമാണ് ചിലവഴിക്കാൻ കഴിയുന്നത്. ഇതിൽ ഒരു ലക്ഷം രൂപ ഗുണഭോക്താക്കൾ തിരിച്ചടയ്ക്കേണ്ട ആവശ്യമില്ല. ഇതൊരു തൊഴിലുറപ്പ് പദ്ധതി ആയതിനാൽ കൂടുനിർമാണം ചെയ്യുമ്പോൾ തൊഴിലുറപ്പ് കാർഡ് ഉള്ളവർക്ക് 20 ദിവസത്തെ തൊഴിലുറപ്പ് വരുമാനം ഇതിലൂടെ ലഭിക്കുന്നതാണ്.

Post a Comment

Previous Post Next Post
Join Our Whats App Group