വൻകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രവർത്തനങ്ങൾ സുഗമമാക്കുക, ധനസഹായം നൽകുക, സംസ്ഥാനത്തെ വ്യാവസായിക വളർച്ചക്ക് ആവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ ഏജൻസിയുടെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങൾ.
വനിതാ സംരംഭകർക്കു സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എസ്.ഐ.ഡി.സി). പുതിയ സംരംഭ യൂണിറ്റ് ആരംഭിക്കുതിനും, നിലവില്ലുള്ള യൂണിറ്റുകളുടെ വിപുലീകരണത്തിനും, നവീകരണത്തിനും മറ്റുമാണ് വായ്പ അനുവദിക്കുത്. ഈടില്ലാതെ വായ്പ ലഭ്യമാക്കുമെന്നു കോർപ്പറേഷൻ വ്യക്തമാക്കി. കോവിഡ് പശ്ചാത്തലത്തിൽ സംരംഭകർക്ക് കരുത്തുപകരുകയാണ് പദ്ധതിയിലൂടെ കെ.എസ്.ഐ.ഡി.സി. ലക്ഷ്യമിടുന്നത്.
കേരളത്തിലെ വ്യാവസായിക നിക്ഷേപ പ്രോത്സാഹനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാന ഏജൻസിയാണ് കെ.എസ്.ഐ.ഡി.സി. വൻകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, പ്രവർത്തനങ്ങൾ സുഗമമാക്കുക, ധനസഹായം നൽകുക, സംസ്ഥാനത്തെ വ്യാവസായിക വളർച്ചക്ക് ആവശ്യമായ ഭൗതികവും സാമൂഹികവുമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ ഉത്തേജിപ്പിക്കുക എന്നതാണ് ഈ ഏജൻസിയുടെ മുഖ്യ പ്രവർത്തന ലക്ഷ്യങ്ങൾ.
വനിതാ സംരംഭകരുടെ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള പ്രൊപ്പറൈറ്റർഷിപ്പ്, പാർട്ണർഷിപ്പ് സ്ഥാപനങ്ങൾ, ലിമിറ്റഡ് ലയബിലിറ്റി പാർട്‌ണർഷിപ്പ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ തുടങ്ങിയവയ്ക്ക് സുസ്ഥിര ആസ്തി സൃഷ്ടിക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യകതയ്ക്കുമാണ് വായ്പ നൽകുക. കമ്പനിയുടെ 50 ശതമാനം, അല്ലെങ്കിൽ അതിൽ കൂടുതലുള്ള ഓഹരികൾ /സംഭാവനകൾ എങ്കിലും ആദ്യഘട്ടം മുതൽ വനിതാ സംരഭകയുടെ കൈവശമായിരിക്കണം. കൂടതെ അവർ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ/ പങ്കാളി ആയിരിക്കണം.
വ്യാവസായിക യന്ത്രസാമിഗ്രികൾ ഉപയോഗിച്ചുള്ള ഉൽപ്പാദനം, ഐ.ടി (സോഫ്‌റ്റ് വെയർ) അല്ലെങ്കിൽ സേവന പ്രവർത്തനങ്ങൾ എന്നിവയ്ക്കാണ് പ്രധാനമായും വായ്പ നൽകുന്നത്. നിലവിലുള്ള വനിതാ സംരംഭകരുടെ യൂണിറ്റ്, കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിക്കുന്നതും, ജില്ലാ വ്യവസായ കേന്ദ്രത്തിൻറെ രണ്ടാം ഭാഗം/ കേന്ദ്ര സൂക്ഷമ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെ ഉദ്യോഗ് ആധാർ രജിസ്ട്രേഷനുള്ളതും, കുറഞ്ഞത് പത്ത് ലക്ഷം രൂപ ശരാശരി വാർഷിക വിറ്റുവരവുള്ളതുമായിരിക്കണം സംരംഭം.
ഒരു പുതിയ സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന വനിതാ സംരംഭകർക്ക് ടേം ലോണിന്റെ സ്വഭാവത്തിലുള്ള വായ്പ സഹായം നൽകും, അവിടെ പദ്ധതി ചെലവിൻറെ അമ്പത് ശതമാനം പ്രൊമോട്ടർ സ്വന്തം നിലയ്ക്ക് കണ്ടെത്തണം. വാണിജ്യ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനും മറ്റും വയ്പ ലഭിക്കുന്നതല്ല.
വായ്പയെടുക്കുന്നവർ അറിയേണ്ട കാര്യങ്ങൾ
വാണിജ്യപരമായി വിജയിക്കാൻ സാധ്യതയുള്ള പദ്ധതികൾക്കാകും വായ്പ ലഭിക്കുക. ലഭിക്കാവുന്ന പരമാവധി വായ്പ മൊത്ത നിക്ഷേപത്തിന്റെ 80 ശതമാനമോ അല്ലെങ്കില്‍ 25 ലക്ഷം രൂപയോ ഇവയിൽ ഏതാണോ കുറവ് അതായിരിക്കും. പ്രവർത്തന മൂലധന ആവശ്യകതയുടെ കാര്യത്തിൽ സഹായത്തിന്റെ അളവ്, ഫണ്ട് ആവശ്യകതയുടെ എണ്‍പത് ശതമാനമോ അല്ലെങ്കിൽ പരമാവധി പത്ത് ലക്ഷം രൂപയോ ഏതാണോ കുറവ് അതായിരിക്കും വായ്പയായി ലഭിക്കുക.
വായ്പയുടെ വാർഷിക പലിശ നിരക്ക് 7.5 ശതമാനമാണ്. പ്രവർത്തനങ്ങളുടെ വളർച്ച ഘട്ടത്തിന്റെ ഭാഗമായി സൃഷ്ടിച്ച സ്ഥിര ആസ്തികൾ/ സ്റ്റോക്ക്/ നിലവിലെ ആസ്തികൾ എന്നിവ വായ്പയുടെ സെക്യുരിറ്റിയായി ആദ്യം ഈടാക്കും. കൂടാതെ പ്രൊമോട്ടർമാർ/ ഷെയർഹോൾഡർമാർ/ പങ്കാളികൾ എന്നിവർ വ്യക്തികത ഗ്യാരണ്ടി നൽകേണ്ടതുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?
മൂലധനം ആവശ്യമുള്ള സംരംഭങ്ങൾക്കും, പുതിയ സംരംഭങ്ങൾക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കുമെന്നു പറഞ്ഞു കഴിഞ്ഞലോ. ഈ പറഞ്ഞ ആവശ്യങ്ങൾക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ കെ.എസ്.ഐ.ഡി.സിക്കാണ് സമർപ്പിക്കേണ്ടത്.
വിശദ വിവരങ്ങൾക്ക് പ്രോജക്ട് ഓഫിസർ, കെ.എസ്.ഐ.ഡി.സി, രണ്ടാം നില, ചോയിസ് ടവർസ്, മനോരമ ജംഗ്ഷന്‍, കൊച്ചി, ഫോണ്‍: 0484-2323010 എന്ന വിലാസത്തിൽ ബണ്ഡപ്പെടാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 22 ആണ്. കെ.എസ്.ഐ.ഡി.സിയുടെ ഔദ്യോഗിക വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
Post a Comment