ചെലവു കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടത് പ്ലാനിങ് സ്‌റ്റേജിലാണ്. കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ് 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന് നിർമാണ രംഗത്തെ വിദഗ്‌ധർ പറയുന്നു. വീടുപണിയാൻ തുടങ്ങുന്ന വരിൽ 80 ശതമാനവും വിപണിയെക്കറിച്ചോ ഡിസൈനിനെക്കുറിച്ചോ വേണ്ടത്ര ചിന്തിക്കാതെയാണ് പണി ആരംഭിക്കുന്നത്.
പണം ബുദ്ധിപൂർവം വിനിയോഗിക്കുക എന്നതാണ് വീടുപണിയിലെ ചെലവു നിയന്ത്രി ക്കലിൻെറ അർഥം. ചെലവിനെ കൈപ്പിടിയിൽ ഒതുക്കാൻ പ്ലാനിങ് ഘട്ടത്തിൽ സാധിക്കണം. സ്വന്തം വീടിന്റെ ഓരോ ഭാഗവും ഭാവനയിൽ കാണുമ്പോൾ ഇത് ആവശ്യമാണോ ആർഭാടമാണോ എന്നു ചിന്തിക്കുന്നവരാണോ നിങ്ങൾ എങ്കിൽ അധികച്ചെലവിനോടു പോരാടാൻ നിങ്ങൾക്കു സാധിക്കും, തീർച്ച.
മുറികള്‍ ഇത്രവേണോ
വീടിനെ സംബന്ധിച്ച് ഒരിക്കൽ തീരുമാനമെടുത്താൽ പിന്നീട് മാറുകയില്ലെന്ന് ആദ്യമേ പ്രതിജ്ഞ്ഞ്ഞയെടുക്കുക. വീടുപണിയുടെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ചു കഴിയുന്നത്ര വിവരം ശേഖരിച്ചതിനുശേഷം പണി തുടങ്ങുന്നതും ചെലവു നിയന്ത്രിക്കാൻ സഹായിക്കും. വീട് ഒരു നിലയാണോ ഇരുനിലയാണോ എന്നതും ചെലവിനെ കാര്യമായി ബാധിക്കും. 1000 സ്ക്വയർഫീറ്റുള്ള ഒരു വീടിൻറെ അടിത്തറ പണിയാൻ ഏകദേശം രണ്ടര സെന്റ് സ്ഥലം വേണ്ടിവരും. സ്വാഭാവികമായും ചെലവും കൂടും. 500 സ്ക്വയർഫീറ്റ് താഴെയും 500 മുകളിലുമായാണെങ്കിൽ മെറ്റീരിയൽ നഷ്ടവും സ്ഥലനഷ്ടവും കുറയും.
വീടുപണിയുടെ 70 ശതമാനവും നിർമാണ സാമഗ്രികൾക്കുവേണ്ടിയാണ് ചെലവാകുന്നത്. കയ്യിലുള്ള പണത്തിൻറെ 75 ശതമാനത്തിൽ ഒതുങ്ങുന്ന വീടിനെക്കുറിച്ച് ആർക്കിടെക്ടുമായി ചർച്ച ചെയ്യുക. ബാക്കി 25 ശതമാനം ഇന്റീരിയർ ഡിസൈനിങ്ങിനും മറ്റ് ആവശ്യങ്ങൾക്കുമായി മാറ്റിവയ്ക്കാം. വീട് പ്ലാൻ ചെയ്യുമ്പോൾ മുറികളുടെ എണ്ണമാണ് ആദ്യം തീരുമാനിക്കേണ്ടത്. കൂടുതൽ മുറികൾ ഉണ്ടാക്കാതെ ഉള്ളവ നന്നായി പ്രയോജനപ്പെടുത്തണം. അച്ഛനമ്മമാരും ചെറിയ കുട്ടികളും മാത്രമടങ്ങിയ അണുകുടുംബത്തിന് കിടപ്പുമുറികളുടെ എണ്ണം രണ്ടിൽ ഒതുക്കാം. മൂന്നാമതൊരു കിടപ്പുമുറിക്കുള്ള സാധ്യത കണ്ടുവയ്ക്കണ മെന്നുമാത്രം. വിറകടുപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ വർക്ക് ഏരിയയ്ക്കു വേണ്ടി സ്ഥലം കളയേണ്ടതില്ല.
അടുക്കള അൽപം വലുതാക്കിയാൽ മതി. സ്റ്റോർ റൂമും അടുക്കളയിൽ ഒതുക്കാം. 100 സ്ക്വയർഫീറ്റ് വർക്ക് ഏരിയ വേണ്ടെന്നു വയ്ക്കുയാണെങ്കിൽ സ്ക്വയർഫീറ്റിന് 1600 രൂപ കണക്കിൽ 16,000 രൂപ ഒറ്റനോട്ടത്തിൽ തന്നെ ലാഭിച്ചെടുക്കാം. വർക്‌ൿഏരിയ അത്യാവശ്യമാണെന്നു കരുതുന്നവർക്ക് റൂഫിൽ ഷീറ്റും, ഭിത്തിക്കു പകരം ഗ്രില്ലുമിട്ട് വർക്ക് ഏരിയ ക്രമീകരിക്കാം. റൂഫിന് സ്ക്വയർഫീറ്റിന് ഏകദേശം 85 രൂപയും ഗ്രില്ലിന് സ്ക്വയർഫീറ്റിന് ഏകദേശം 60 രൂപയും ചെലവുവരും. 10 ശതമാനമെങ്കിലും ഇങ്ങനെ ലാഭിക്കാം.
മനസ്സില്‍ കണ്ടതിനുശേഷം പണിയൂ
കൂടുതല്‍ വലിയ മുറികള്‍ പണിയുമ്പോള്‍ ബീമുകളുടെ എണ്ണം കൂടും. ഇതു ചെലവു വര്‍ധിപ്പിക്കും. എന്നാല്‍ ചെലവു ചുരുക്കാന്‍ മുറിയുടെ വലുപ്പം വല്ലാതെ കുറയ്ക്കുന്നത് ഗുണത്തിലധികം ദോഷം ചെയ്യും. ആദ്യമായി വീടു പണിയുന്ന മിക്കവര്‍ക്കും അടിക്കണക്കില്‍ പറയുന്ന മുറിയുടെ വലുപ്പം മനസ്സില്‍ കാണാല്‍ പെട്ടെന്നു സാധിച്ചെന്നിരിക്കില്ല. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ അല്ലെങ്കില്‍ ബന്ധു വീട്ടിലെ ഇഷ്‌ടപ്പെട്ട മുറിയുടെ വലുപ്പം അളന്നു നോക്കി ഇതു മനസ്സിലാക്കാം. എത്ര വിസ്‌തീര്‍ണം വേണമെന്നതിന്റെ ഏകദേശ കണക്ക് ആര്‍ക്കിടെക്‌ടിനോടു കൃത്യമായി പറയുന്നത് പ്ലാന്‍ വരയ്ക്കല്‍ എളുപ്പമാക്കും. ചെലവു കുറച്ചു വീടു പണിയാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബജറ്റ് ഏകദേശം കണക്കാക്കി ആര്‍ക്കിടെക്‌ടിനെ അറിയിക്കണം.
ഗൃഹനിര്‍മാണ സംബന്ധിയായ പുസ്‌തകങ്ങളും വിവരങ്ങളും ശേഖരിക്കുന്നതും ഗുണം ചെയ്യും. സമചതുരവും ദീര്‍ഘചതുരവുമാണ് ചെലവ് ഏറ്റവുമധികം കുറയ്ക്കുക. വൃത്താകൃതി ചെലവു കുറയ്ക്കുമെങ്കിലും ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും. വളവു തിരിവുകളും കോണുകളും കൂടുന്നത് ചെലവു കൂടാനും സുരക്ഷിതത്വം കുറയാനും കാരണമാകും. ആദ്യം വരച്ചു കിട്ടിയ പ്ലാന്‍ മുഴുവനായി ശരിയാകണമെന്നില്ല. ക്ഷമയോടെ തൃപ്‌തിക രമായ പ്ലാന്‍ ലഭിക്കുന്നതുവരെ കാത്തിരിക്കുക. ഇതിനെല്ലാം കുറച്ചു സമയം വേണ്ടിവ രുമെന്ന് മുന്‍കൂട്ടി കാണണം. അതുകൊണ്ട് പ്ലാനിങ്ങും പ്ലാന്‍ വരപ്പിക്കലുമെല്ലാം നേരത്തേ തുടങ്ങണം.
നിയന്ത്രിക്കാം മെറ്റീരിയലില്‍
ഉപയോഗിക്കുന്ന മെറ്റീരിയലുകളില്‍ ഇരുപതുശതമാനം ഫസ്‌റ്റ് ക്ലാസ് സാധനങ്ങള്‍ തിരഞ്ഞെടുത്താല്‍ത്തന്നെ ഒരു വീടിന്‍െറ സൌന്ദര്യം മാറ്റിയെടുക്കാന്‍ സാധിക്കും. പ്ലാനിങ് സ്‌റ്റേജില്‍ മാര്‍ക്കറ്റ് നന്നായി പഠിച്ചിരിക്കണം. ടൈല്‍, ബാത്‌റൂം ഫിറ്റിങ്‌സ് തുടങ്ങി പുതിയ മോഡലുകള്‍ വരുന്നത് വളരെ കുറച്ചു മേഖലകളില്‍ മാത്രമാണ്. മറ്റു മെറ്റീരിയലുകള്‍ നേരത്തേ തീരുമാനിച്ചുറപ്പിക്കുന്നതു നല്ലതാണ്. ഇന്‍ബില്‍റ്റ് ഇരിപ്പിടങ്ങളും മേശകളും പണം ലാഭിക്കാനുള്ള വഴികളാണ്. വൃത്തിയാക്കാന്‍ എളുപ്പമാണ്, അടിഭാഗത്ത് സ്‌റ്റോറേജ് സ്‌പേസ് ലഭിക്കും എന്നീ ഗുണങ്ങളുമുണ്ട് ഇതിന്.
വാതിലുകളില്‍ തടിക്കു പകരമായി ഹൈഡെന്‍സിറ്റി ഫൈബര്‍, ബൈസന്‍ പാനല്‍, പിവിസി, ട്രീറ്റഡ് വുഡ് തുടങ്ങിയ നിരവധി ഉത്‌പന്നങ്ങള്‍ വിപണിയിലുണ്ട്. ഇവ വാങ്ങി വച്ചാല്‍ തടികൊണ്ടുണ്ടാക്കുന്ന വാതിലിന്റെ നാലില്‍ ഒന്നേ വില വരൂ. ഫെറോസിമന്റ് ഉത്‌പന്നങ്ങള്‍ ചെലവു നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നു. അടുക്കളയിലെ കബോര്‍ഡുകളും വാര്‍ഡ്രോബുകളും വാട്ടര്‍ ടാങ്ക്, സെപ്‌റ്റിക് ടാങ്ക് തുടങ്ങിയവയെല്ലാം, ഫെറോസിമന്‍റ് കൊണ്ടു നിര്‍മിക്കാം. മതില്‍, സെപ്‌റ്റിക് ടാങ്ക്, വാട്ടര്‍ടാങ്ക്, മോട്ടര്‍ തുടങ്ങി പല കാര്യങ്ങളും വീടുപണി കഴിഞ്ഞശേഷം വേണ്ടി വരുന്നതാണ്. ഇതിനു വേണ്ട പണം ആദ്യമേ നീക്കി വച്ചിരുന്നാല്‍ ഈ ബുദ്ധിമുട്ട് ഒഴിവാക്കാം.
പ്ലാനിങ് കഴിഞ്ഞാല്‍ വീടുപണിയെക്കുറിച്ചു ചിന്തിക്കണം. ഒന്നുകില്‍ നേരിട്ടു പണിയിക്കണം; അല്ലെങ്കില്‍ കോണ്‍ട്രാക്‌ട് കൊടുക്കണം. വിശ്വസ്‌തരായ പണിക്കാരെ കിട്ടാനും ക്യത്യമായി നോക്കിനടത്താനും മാര്‍ഗമുണ്ടെങ്കില്‍ മാത്രമേ നേരിട്ടു പണിയിക്കാന്‍ തുടങ്ങാവൂ. കോണ്‍ട്രാക്‌ട് രണ്ടു തരത്തിലുണ്ട്. ലേബര്‍ കോണ്‍ട്രാക്‌ടും ഫുള്‍ കോണ്‍ട്രാക്‌ടും. നിര്‍മാണസാമഗ്രികള്‍ വാങ്ങിക്കൊടുത്താല്‍ വീടു പണിതു തരുന്നതാണ് ലേബര്‍ കോണ്‍ട്രാക്‌ട്. സ്വന്തമായി തടിയുള്ളവര്‍, പഴയ വീട് പൊളിച്ചു പണിയുന്നവര്‍, കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ അറിയുന്നവര്‍ ഇവരെല്ലാം ലേബര്‍ കോണ്‍ട്രാക്‌ടില്‍ ഏര്‍പ്പെടുന്നതാണു നല്ലത്.
ലേബര്‍ കോണ്‍ട്രാക്‌ട് സ്‌ക്വയര്‍ഫീറ്റിന് ഏകദേശം 250 രൂപയാണ്. പ്രത്യേക മേല്‍നോട്ടം വേണമെങ്കില്‍ സൂപ്പര്‍വൈസിങ് ചാര്‍ജ് വേറെയും നല്‍കണം. മുഴുവന്‍ കോണ്‍ട്രാക്‌ട് കൊടുക്കുകയാണെങ്കില്‍ കൃത്യസമയത്ത് പണം മാത്രം നല്‍കിയാല്‍ മതി. പക്ഷേ, കോണ്‍ട്രാക്‌ട് ഒപ്പിടുന്ന സമയത്ത് ഉപയോഗിക്കുന്ന മെറ്റീരിയലിനെക്കുറിച്ച് കൃത്യമായ ധാരണ ആദ്യമേ ഉണ്ടാക്കിയിരിക്കണം.
Post a Comment