Join Our Whats App Group

പഞ്ചസാരയും തേനും ഉണ്ടോ? വൈറ്റ്ഹെഡ്സ് ഒഴിവാക്കാം

 


ബ്ലാക്ക്‌ഹെഡ്‌സ് നമ്മളെയെല്ലാം ശല്യപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ വൈറ്റ്‌ഹെഡ്‌സിന്റെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്‌ഹെഡ്‌സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും കാണപ്പെടുന്നത്.


പഞ്ചസാരയും തേനും യോജിപ്പിച്ച്‌ മുഖത്ത് നന്നായി സ്ക്രബ്ബ്‌ ചെയ്യുന്നത് വൈറ്റ്ഹെഡ്സ്‌ മാറാന്‍ സഹായിക്കും. കുറഞ്ഞത് 10 മിനിറ്റ് എങ്കിലും മുഖത്ത് ആവി പിടിക്കുന്നതും നല്ലതാണ്. ഓട്‌സ് അരച്ചതും രണ്ട് ടേബിള്‍ സ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും ഒരു ടീസ്പൂണ്‍ തേനും മിക്‌സ് ചെയ്ത് വൈറ്റ്ഹെഡ്സുള്ള ഭാഗങ്ങളില്‍ പുരട്ടി 20 മിനിട്ടിനു ശേഷം കഴുകുന്നതും ഫലപ്രദമാണ്.


കടലമാവ് മുഖത്തെ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. കടലമാവും വെള്ളവും കലര്‍ത്തി മുഖത്തു പുരട്ടാം. 10-15 മിനിറ്റിനുശേഷം കഴുകിക്കളയാം. കഴുകുന്നതിനു മുന്‍പ് മുഖത്ത് അല്‍പനേരം മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. ദിവസവും ഇങ്ങനെ ചെയ്യുന്നത് വൈറ്റ് ഹെഡ്‌സ് ഒഴിവാക്കും.


ബേക്കിംഗ് സോഡ വൈറ്റ്‌ഹെഡ്‌സ് അകറ്റാനുള്ള മറ്റൊരു വഴിയാണ്. ബേക്കിംഗ് സോഡ മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് വൈറ്റ്‌ഹെഡ്‌സ് ഉള്ള സ്ഥലങ്ങളില്‍ തേച്ച് പിടിപ്പിക്കാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യാം. എന്നാല്‍ സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവര്‍ ഇത് ശ്രദ്ധിക്കണം.



കറുവപ്പട്ട പൊടി അല്‍പം വെള്ളത്തില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. 15 മിനിട്ടിനു ശേഷം ഇത് കഴുകിക്കളയാം. എന്നാല്‍ അല്‍പസമയം മുഖം ഈ ഫേസ്പാക്ക് കൊണ്ട് സ്‌ക്രബ്ബ് ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത് വെറും നിമിഷങ്ങള്‍ക്കുള്ളില്‍ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നൽകും.

Post a Comment

Previous Post Next Post
Join Our Whats App Group