Join Our Whats App Group

Aaraattu Movie Review: മോഹൻലാലിന്‍റെ ‘ആറാട്ട്’; ആദ്യ പ്രതികരണങ്ങള്‍

 


Mohanlal Aaraattu Movie Review & Rating: മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ ഇന്ന് തിയേറ്ററുകളിലെത്തി. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ ടൈറ്റില്‍. ‘ഗാനഭൂഷണം നെയ്യാറ്റിന്‍കര ഗോപന്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.


നെയ്യാറ്റിന്‍കര സ്വദേശിയായ ഗോപന്‍ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുന്നതും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്‍റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും ‘ആറാട്ട്’ എന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ശ്രദ്ധ ശീനാഥാണ് നായിക. ഒരു ഐ.എ.എസ്. ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിലെത്തുന്നത്.



Mohanlal Aaraattu Movie Review & Rating:

ചിത്രത്തിന്‍റെ ആദ്യ ഷോ കഴിയുമ്പോള്‍ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഫാന്‍സിനു ആഘോഷമാവുന്ന ചിത്രമാണ് ‘ആറാട്ട്‌’ എന്ന് ഒരു അഭിപ്രായം വരുമ്പോള്‍ സിനിമ അത്രകണ്ട് രസിക്കാത്തവരുമുണ്ട്‌.


നെയ്യാറ്റിന്‍കര ഗോപന്റെ അഴിഞ്ഞാട്ടം!!!#MegaBlockbuster #Aaraattu #Mohanlal


1st half Comedy + Mass

2nd half Mass + Kolamasss


What a boxoffice comeback laletta!!


— Jo L' Jo (@JoYeL_Jo) February 18, 2022

after @Mohanlal 's meeshapiri & mundumadikuthu now its the turn of #kaalpidi in #Aaraattu , yes its trending in both first and second half, blockbuster on its way..bring it on mass entertainment at its best..go for it.


— Vingles Entertainment (@vinglesentmt) February 18, 2022

NW: #Aaraattu


So far regretting my decision ? pic.twitter.com/7NYEJUUhag


— ????????✨ (@Goodfella_KilL) February 18, 2022

ആറാട്ട് കണ്ടിട്ട് റിവ്യൂ എഴുതാൻ വേണ്ടി പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ ഡയറക്ഷൻ കോഴ്‌സിന് ജോയിൻ ചെയ്യാമെന്ന് കരുതുന്നു. വെൽ.#Aaraattu ??


— David Bilal (@DavidBilalEddy) February 18, 2022

#Aaraattu (Malayalam | 2022) – THEATRE


BLOCKBUSTER @Mohanlal steals the show..Entertaining First half follwed by decent second half.Although there is not much happening plot wise #Mohanlal Presence, Dialogues, Stylishly designed Fights does the job with ease..No Logic Only Magic pic.twitter.com/a3JkpU7DEs


— Swathi Cinephile (@Swathi_diva25) February 18, 2022

വിജയരാഘവന്‍, സായികുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, നന്ദു, കോട്ടയം രമേഷ്, ഇന്ദ്രന്‍സ്, ശിവാജി ഗുരുവായൂര്‍, കൊച്ചുപ്രേമന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, അശ്വിന്‍, ലുക്മാന്‍, അനൂപ് ഡേവിസ്, രവികുമാര്‍, ഗരുഡ രാമന്‍, പ്രഭാകര്‍, ശ്രദ്ധ ശ്രീനാഥ്, രചന നാരായണന്‍കുട്ടി, സ്വസ്വിക, മാളവിക മേനോന്‍, നേഹ സക്‌സേന, സീത, തുടങ്ങി വലിയ ഒരു താരനിരതന്നെ ചിത്രത്തിലുണ്ട്. കെജിഎഫിലെ ‘ഗരുഡ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.


ഉദയകൃഷ്ണയാണ് തിരക്കഥയും സംഭാഷണവും. ‘പുലി മുരുകന്’ ശേഷം ഉദയകൃഷ്ണയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ആര്‍.ഡി. ഇല്ലുമിനേഷന്‍സ് ഇന്‍ അസോസിയേറ്റഡ് വിത്ത് ഹിപ്പോ പ്രൈം പിക്‌ച്ചേഴ്‌സും എം.പി.എം. ഗ്രൂപ്പും ചേര്‍ന്നാണ് ‘ആറാട്ടിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം- വിജയ് ഉലകനാഥ്, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ബി.കെ ഹരിനാരായണന്‍, രാജീവ് ഗോവിന്ദന്‍, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരുടെ വരികൾക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group