തിരൂരങ്ങാടി: തന്റെ പേരിൽ അശ്ലീല ചാറ്റ് വ്യാജമായി ഉണ്ടാക്കിയെന്ന് രശ്മി ആർ. നായർക്കെതിരെ യുവാവിന്റെ പരാതി. വെന്നിയൂർ ചുള്ളിപ്പാറ സ്വദേശി ഇജാസ് അസ്ലമാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ദിവസമാണ് രശ്മി സമൂഹമാധ്യമത്തിൽ വ്യാജ ചാറ്റ് പോസ്റ്റ് ചെയ്തത്. ഇതിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഇജാസ് ഓൺലൈനായാണ് തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയത്.
അതേസമയം രശ്മി ആർ നായർ പറയുന്നത് തനിക്കു അശ്‌ളീല ചാറ്റ് ചെയ്തത് ഇജാസ് തന്നെയാണെന്നാണ്.
രശ്മിയുടെ പോസ്റ്റ് ഇങ്ങനെ,
പോസ്റ്റുകളിലും കമന്റുകളിലും ആയി Ihjas Aslam എന്ന പൊട്ടൻഷ്യൽ റേപ്പിസ്റ്റ് നടത്തിയ സൈബർ അധിക്ഷേപത്തിന് ഇന്നലെ കൊടുത്ത പരാതിയിലെ പോസ്റ്റുകൾ ഇതാണ് . ഡിയർ മൗദൂദീസ് വ്യാജമാണ് വ്യാജമാണ് എന്ന് മോങ്ങിയത് കൊണ്ടൊന്നും ഒരു കാര്യവും ഇല്ല കേട്ടോ . ഇതിനൊക്കെ മറുപടി പറയിക്കാൻ മറ്റെല്ലാ കാര്യവും മാറ്റിവച്ചു സകല റിസോഴ്‌സും ഉപയോഗിച്ച് ഏതറ്റം വരെയും പോകും . ഒരു സംശയവും ഇല്ല.
പോസ്റ്റുകൾ എല്ലാം മുക്കി
ഇങ്ങനെ പേടിക്കാതെ മൗദൂദി
വടി വെട്ടാൻ പോയിട്ടല്ലേ ഉള്ളൂ
Post a Comment