ജറുസലേം: 2021ലെ മിസ് യൂണിവേഴ്‌സ് കിരീടം ചൂടി ഇന്ത്യയുടെ ഹർനാസ് സന്ധു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മത്സരത്തില്‍ എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനം നടത്തിയാണ് ഹര്‍നാസ് സന്ധു വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിക്കുന്നത്. 21കാരിയായ ഹർനാസിലൂടെ 21 വർഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് മിസ് യൂണിവേഴ്സ് പട്ടം എത്തുന്നത്. 2000-ത്തില്‍ ലാറാ ദത്തയായിരുന്നു വിശ്വസുന്ദരി കിരീടം ചൂടിയ അവസാനത്തെ ഇന്ത്യക്കാരി.
ഫൈനലില്‍ പരാഗ്വെയിലെയും ദക്ഷിണാഫ്രിക്കയിലെയും സുന്ദരിമാരെ കടത്തിവെട്ടിയാണ് ഹര്‍നാസ് കിരീടം ചൂടിയത്. കഴിഞ്ഞ വര്‍ഷത്തെ മിസ് യൂണിവേഴ്സായ മെക്സിക്കന്‍ സ്വദേശി ആന്‍ഡ്രിയ മെസ തന്‍റെ കിരീടം ഹര്‍നാസ് സന്ധുവിനെ അണിയിച്ചു. .പാരഗ്വ മത്സരാർത്ഥിയാണ് രണ്ടാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കൻ സുന്ദരിയാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മൂന്നാമതെത്തിയത്.
ഫൈനല്‍ റൗണ്ടായ ടോപ് ത്രീ റൗണ്ടില്‍, ''ഇക്കാലത്ത് യുവതികള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ക്ക് എന്തുപദേശമായിരിക്കും നിങ്ങള്‍ നല്‍കുക?'' എന്ന ചോദ്യമാണ് പാനലിസ്റ്റുകള്‍ ചോദിച്ചത്.ഇതിന് ഹര്‍നാസ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ''അവനവനിലുള്ള ആത്മവിശ്വാസം നഷ്ടപ്പെടുന്നതാണ് ഇക്കാലത്ത് യുവതികള്‍ നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദം.
നിങ്ങളെപ്പോലെ വേറെ ആരുമില്ല എന്ന് തിരിച്ചറിയുന്നത് തന്നെ നിങ്ങളെ സുന്ദരിയാക്കും. മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യാതിരിക്കുക. ലോകത്ത് സംസാരിക്കുന്ന മറ്റ് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും സംസാരിക്കുക. പുറത്തുവരൂ, നിങ്ങള്‍ക്ക് വേണ്ടി സംസാരിക്കൂ, നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാന്‍ എന്നില്‍ വിശ്വസിച്ചു. അതിനാല്‍ ഞാനിന്ന് ഇവിടെ നില്‍ക്കുന്നു''
Post a Comment