Join Our Whats App Group

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആറ്റടപ്പ ഡിസ്പെന്‍സറി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ 7.30 മുതല്‍ 11 മണി വരെയും ആറ്റടപ്പ അമ്പലം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും ഹാജിമുക്ക് പൊതുവാച്ചേരി സെന്‍ട്രല്‍ യു.പി സ്‌കൂള്‍ പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ 9.30  മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ തോട്ടട, തോട്ടട സ്‌കൂള്‍ പരിസരം, തോട്ടട പാര്‍ട്ടി ഓഫീസ് പരിസരം, അരി ഗോഡൗണ്‍ റോഡ് എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും


പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  കുണ്ടുവാടി, തോളത്തുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേലോറ   ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ എട്ട് മുതല്‍  10 മണി വരെയും  മാതുക്കോത്ത് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ചെമ്മാടം  വായനശാല, പള്ളിയത്ത്  എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് നാല് മണി വരെയും ചെമ്മാടം ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ പഴയ ഇ എസ് ഐ, പി വി എന്‍, ഹില്‍ടോപ്പ്, മര്‍വ ടവര്‍, അഞ്ചു ഫാബ്രിക്കേറ്റേര്‍സ്, തെരു-1, തെരു-2, വന്‍കുളത്തുവയല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍  വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എല്‍ ഐ സി ജംഗ്ഷന്‍, മഠത്തുംപടി ക്ഷേത്ര പരിസരം, മഠത്തുംപടി – താലൂക്ക് ഹോസ്പിറ്റല്‍  റോഡ്, റോഡിന്റെ കിഴക്ക് ഭാഗങ്ങളിലും ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ 7.30 മുതല്‍ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ  നോബിള്‍, പ്രീമിയര്‍, മഹാരാജ, പാടിയില്‍, പെരുമാച്ചേരി, സി ആര്‍ സി പെരുമാച്ചേരി, കാവുംചാല്‍, മുബാറക് റോഡ്, പള്ളിപ്പറമ്പ് , എ പി സ്റ്റോര്‍ പള്ളിപ്പറമ്പ്,സദ്ദാം മുക്ക്, കോടിപ്പോയില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്ന് ബുധന്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

Post a Comment

Previous Post Next Post
Join Our Whats App Group