ഇരിട്ടി: ഇരിട്ടിയിലെ അറ്റ്ലസ് ജ്വല്ലറിയിൽ ഇന്നലെ വൈകുന്നേരം 5 മണിക്ക് ശേഷമാണ് മോഷണം നടന്നത് സ്വർണ്ണം വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതി ഒരുപാട് മോഡലുകൾ എടുത്തു പരിശോധിക്കുന്നതിനിടയിൽ വിദഗ്ധമായി ഒരു മാല ഒളിപ്പിക്കുകയും തുടർന്ന് അമ്മ കാറിലുണ്ട് വിളിച്ചിട്ട് വരാം എന്ന വ്യാജേനെ പുറത്തിറങ്ങിയ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
സംശയം തോന്നി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മറ്റൊരു കൈയിൽ ഒളിപ്പിച്ച സ്വർണ്ണവും ആയാണ് കടന്നുകളഞ്ഞതെന്ന് മനസ്സിലായത് ഉടൻ ഇരിട്ടി സിഐയെ വിവരമറിയിക്കുകയും സോഷ്യൽ മീഡിയ വഴി വാർത്ത പ്രചരിപ്പിക്കുകയും ചെയ്തു. ഓടി രക്ഷപ്പെട്ട പ്രതി രാത്രിയോടെ പേരവൂരിവിലെ മറ്റൊരു ജ്വല്ലറിയിൽ എത്തുകയും തൻ്റെ അമ്മയുടെ മാലയാണ് എന്ന വ്യാജേന വിൽക്കാൻ ശ്രമിച്ചു എന്നാൽ സോഷ്യൽ മീഡിയ വഴിയുള്ള വാർത്ത കാണുകയും ഒട്ടും പഴക്കം ചെല്ലാത്ത പുതിയ മാലയിൽ സംശയംതോന്നിയ ജ്വല്ലറി ഉടമ മാല വാങ്ങി വച്ചതിനുശേഷം രഹസ്യമായി മറ്റുള്ളവരെ അറിയിച്ചു എന്നൽ സംശയം തോന്നിയ പ്രതി മാലവാങ്ങതെ അവിടെ നിന്നും ഓടിരക്ഷപ്പെട്ടു.
ജ്വല്ലറിയിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും പ്രതിയെകുറിച്ച് വ്യക്തമായ ധാരണ ലഭിച്ചിട്ടുണ്ടെന്നും ഉടൻ പ്രതിയെ കസ്റ്റഡിയിൽ എടുക്കും എന്നും ഇരിട്ടി പോലീസ് പറഞ്ഞു
Post a Comment