കേരളത്തിലെ സർക്കാർ, സർക്കാർ എയ്ഡഡ്, കേന്ദ്രീയവിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ അംഗീകൃത സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾക്ക് അപേക്ഷിക്കാം
ഓപൺ ഡിസ്റ്റൻസ് ലേണിങ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 18 വയസ്സിന് താഴെയുള്ള പത്താംക്ലാസിൽ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാം.
2020–21ൽ 9–ാം ക്ലാസ് യോഗ്യതാപരീക്ഷയിൽ ഭാഷയൊഴികെയുള്ള വിഷയങ്ങൾക്ക് 55% എങ്കിലും മാർക്ക് വേണം. പട്ടികവിഭാഗം 50% മതി.
സംസ്ഥാനതലത്തിലും തുടർന്ന് മികവുള്ളവർക്കു ദേശീയതലത്തിലും മത്സരിച്ചു ടെസ്റ്റെഴുതാം.
പ്രതിമാസ സ്കോളർഷിപ്പ്
🎓 11, 12 ക്ലാസുകളിൽ പഠിക്കുമ്പോൾ 1250 രൂപ.
🎓 ബിരുദത്തിനും പിജി ബിരുദത്തിനും 2000 രൂപ.
🎓 പിഎച്ച്ഡി തലത്തിൽ യുജിസി മാനദണ്ഡം.
കേരളത്തിലെ പരീക്ഷ (ഒന്നാം ഘട്ടം)
പരീക്ഷ : 30, 01, 2022
👉🏼 120 മിനിറ്റ്, 100 ചോദ്യം വീതം രണ്ട് ഒബ്ജക്ടീവ് പേപ്പറുകൾ.
👉🏼 തെറ്റിനു മാർക്ക് കുറയ്ക്കില്ല. 40% വീതമെങ്കിലും മാർക്ക് നേടണം.പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 32%.
മാനസികശേഷി, രാവിലെ 10 മുതൽ 12 വരെ: യുക്തിചിന്തയും അപഗ്രഥനശേഷിയും വിലയിരുത്താൻ വാക്കുകളുള്ളതും വാക്കുകളില്ലാതെ ചിത്രങ്ങളടങ്ങിയതുമായ ചോദ്യങ്ങൾ
സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ്, ഉച്ച തിരിഞ്ഞ് 1.30 മുതൽ 3.30 വരെ : സോഷ്യൽ സയൻസ്, മാത്‌സ്, സയൻസ് വിഷയങ്ങൾ എന്നിവയിൽ നിന്ന്. 9ലെ മുഴുവനും 10ലെ ഒന്നും രണ്ടും ടേമുകളിലെയും പാഠങ്ങൾ.
ദേശീയപരീക്ഷ (രണ്ടാം ഘട്ടം)
കേരളത്തിൽനിന്ന് 220 പേരെയാണ് രണ്ടാം ഘട്ട ദേശീയ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക.
അപേക്ഷാ ഫീസ് ഇല്ല.
10ലെ മുഴുവൻ പാഠങ്ങളും ഉൾപ്പെടുത്തും
ഇംഗ്ലിഷ്, മലയാളം, തമിഴ്, കന്നഡ ഭാഷകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും ചോദ്യങ്ങൾ കിട്ടും. തീയതിയും പരീക്ഷാ കേന്ദ്രവും പിന്നീട്.
ആദ്യഘട്ടത്തിലേക്ക് 06- 12- 2021 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാഫീ 250 രൂപ 20ന് അകം അടയ്ക്കണം. പട്ടികവിഭാഗം 100 രൂപ.
മുൻപരീക്ഷയുടെ ചോദ്യങ്ങൾ
ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഓൺലൈൻ രജിസ്ട്രേഷൻ
ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക
അല്ലെങ്കിൽ
ഇവിടെ ക്ലിക്ക് ചെയ്യുക
സംശയങ്ങൾക്കും വിശദവിവരങ്ങൾക്കും
📱0471 2346113
Post a Comment