Join Our Whats App Group

ആര്‍ത്തവ സമയത്ത് സെക്‌സില്‍ ഏര്‍പ്പെടാമോ...?

 


ആര്‍ത്തവവേളയില്‍ സ്ത്രീകള്‍ “അശുദ്ധരാണ്” എന്ന് വിശ്വസിക്കുന്ന നിരവധിയാളുകളുണ്ട്. ഇക്കാരണം കൊണ്ട് പലരും

ആര്‍ത്തവമുള്ള സ്ത്രീയെ സ്പര്‍ശിക്കുന്നത് മോശം കാര്യമായി കണക്കാക്കുന്നത്. ചിലര്‍ ഇപ്പോഴും ഈ പ്രാക്ടീസ് തുടരുന്നുണ്ട്. എന്നാല്‍ വൈദ്യശാസ്ത്രപരമായും മതേതരമായും പറഞ്ഞാല്‍ ആര്‍ത്തവ വേളകളില്‍ സെക്‌സ് വേണ്ടെന്നു വെയ്‌ക്കേണ്ടതില്ല.


ആര്‍ത്തവത്തിനു മുന്നോടിയായുള്ള അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ആര്‍ത്തവേളകളിലെ സെക്‌സ് സഹായിക്കും. രതിമൂര്‍ച്ഛ ആര്‍ത്തവവേളകളിലെ ശരീരവേദന കുറയ്ക്കുമെന്നാണ് പല സ്ത്രീകളും പറയുന്നത്. കൂടാതെ രതിമൂര്‍ച്ഛ വേളകളില്‍ ഗര്‍ഭപാത്രത്തിനുണ്ടാവുന്ന സങ്കോചം ആന്തരിക മസാജ് പോലെയാണെന്നും പറയുന്നു.



 

കൂടാതെ രതിമൂര്‍ച്ഛ സമയത്ത് പുറംന്തള്ളപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ പ്രകൃതിദത്ത വേദനാസംഹാരികളെപ്പോലെ പ്രവര്‍ത്തിക്കും. ഇത് ആര്‍ത്തവവേളകളിലുണ്ടാവുന്ന കോച്ചലുകളും തലവേദനയും ഡിപ്രഷനുമെല്ലാം ഇല്ലാതാക്കും.


എന്നാല്‍ ആര്‍ത്തവ വേളയില്‍ സെക്‌സിലേര്‍പ്പെടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ത്തവ വേളകളില്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൈംഗികവേഴ്ചകളിലൂടെ പകരുന്ന രോഗങ്ങള്‍ പടരാനും അണുബാധയുണ്ടാവാനുമുള്ള സാധ്യത കൂടുതലാണ്. കാരണം ഈ വേളയില്‍ ഗര്‍ഭാശമുഖം രക്തം പ്രവഹിക്കുന്നതിനായി തുറന്നിരിക്കും.


ഇത് ബാക്ടീരിയ എളുപ്പം ഉള്ളിലേക്ക് പ്രവേശിക്കാന്‍ ഇടയാക്കും. എച്ച്.ഐ.വി, ഹെപ്പറ്റിസിസ് പോലുള്ള രോഗങ്ങള്‍ ഈ വേളയില്‍ പടരാനുള്ള സാധ്യത കൂടുതലാമ്. കൂടാതെ യീസ്റ്റ്, ബാക്ടീരിയ അണുബാധകള്‍ ഉണ്ടാവാനും സാധ്യതയുണ്ട്.


ഇതിനു പുറമേ ആര്‍ത്തവ വേളകളില്‍ നിങ്ങള്‍ മറ്റ് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ഗര്‍ഭിണിയാവാനുള്ള സാധ്യതയുണ്ട്. അതിനാല്‍ സുരക്ഷിതമായ ഗര്‍ഭനിരോധന മാര്‍ഗമായി ആര്‍ത്തവവേളയിലെ സെക്‌സിനെ കാണരുത്.



 

ആര്‍ത്തവവേളയില്‍ സുരക്ഷിതമായി സെക്‌സ് ആസ്വദിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ.


നിങ്ങളുടെ പുതപ്പുകളില്‍ കറ പുരളുമെന്ന ടെന്‍ഷന്‍ ഉണ്ടെങ്കില്‍  നിങ്ങള്‍ക്ക് കട്ടിയുള്ള ഒരു തുണി വെയ്ക്കാം. ബാത്ത്‌റൂമില്‍ വെച്ച് സെക്‌സില്‍ ഏര്‍പ്പെടുന്നത് ഇത്തരം ടെന്‍ഷന്‍ ഇല്ലാതാക്കാന്‍ സഹായിക്കും.


സംഭോഗത്തിനു താല്‍പര്യമില്ലെങ്കില്‍ അതിനു സമ്മര്‍ദ്ദം ചെലുത്തേണ്ടതില്ല. ലൈംഗിക ആസ്വാദനത്തിനായി സ്വയംഭോഗമോ, ഓറല്‍ സെക്‌സോ തിരഞ്ഞെടുക്കാം.

Post a Comment

Previous Post Next Post
Join Our Whats App Group