കാസറഗോഡ്:
സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെ തുടർന്ന് വീട് തീ വെച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആദൂർ സി എ നഗറിലെ മുഹമ്മദിനെ (52)യാണ് ആദൂർ എസ്.ഐ.ഇ. രത്നാകരനും സംഘവും പിടികൂടിയത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പ്രതിയുടെ പിതാവും സഹോദരങ്ങളും താമസിക്കുന്നകുണ്ടാർ കോക്കറടുക്കത്തെ
അസൈനാറുടെ ( 74) വീടിന് സ്വത്ത് തർക്കത്തെ തുടർന്ന്ചുറ്റും പെട്രോൾ ഒഴിച്ച് തീയിട്ടത്. തീയും പുകയുംപടർന്നതോടെ ഉറങ്ങുകയായിരുന്ന വീട്ടുകാർ നിലവിളിച്ച് പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന അസൈനാർക്ക് (70) ജനൽ ഗ്ലാസുകൾ പൊട്ടിതെറിച്ച് ദേഹത്ത് പതിച്ച് പരിക്കേറ്റു സാരമായി.പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾക്ക് മുമ്പ് അസൈനാറുടെ രണ്ടാമത്തെ മകൻ ബഷീർ (38) ഗൾഫിൽ നിന്ന് നാട്ടിലെത്തിയിരുന്നു. പോലീസ് പിടിയിലായ മുഹമ്മദ് സ്വത്തുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കും കലഹവും നടത്തിവന്നിരുന്നതായി നാട്ടുകാർ പറയുന്നു. സ്വത്ത് ഭാഗം വെച്ച് നൽകാതായതോടെയാണ് വീടിന് തീവെച്ചത്. തീ പിടുത്തത്തിൽ വീട്ടിലെ ടിവി, തുടങ്ങി ഇലക്ട്രോണിക്സ് ഉപകരണങ്ങൾഉൾപ്പെടെ ഗൃഹോപകരണങ്ങളും വയറിംഗ് സംവിധാന വും പൂർണ്ണമായും കത്തിനശിച്ചു.വീടിൻ്റെ ജനലും വാതിലുകലും കത്തിനശിച്ച നിലയിലാണ്. അഞ്ചു ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. അസൈനാറുടെ മകൻ ബഷീറിൻ്റെ പരാതിയിൽ കേസെടുത്ത ആദൂർ പോലീസ് പ്രതിയെ പിടികൂടി.വിശദമായി ചോദ്യം ചെയ്ത ശേഷം പ്രതി യെ
അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കി

Post a Comment