കാസറഗോഡ്:
കാറിൽ കടത്തുകയായിരുന്ന 11 4 കിലോ കഞ്ചാവു മായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.മധൂർ ചെട്ടുംകുഴി സ്വദേശി അബ്ദുൾ ഗഫൂറിൻ്റെ മകൻ മുഹമ്മദ് അജ്മൽ (23)നെയാണ തലപ്പാടിയിൽ വെച്ച് കാസർഗോഡ് എക്സൈസ് എൻഫോഴ്സ്മെൻറ് ആന്റ് ആന്റിനാർക്കോട്ടിക്ക് സ്പെഷ്യൽ സ്ക്വഡ് സർക്കിൾ ഇൻസ്പെക്ടർ ജോയ് ജോസഫും സംഘവും അറസ്റ്റു ചെയ്തത്. മംഗലാപുരം ഭാഗത്തു നിന്നും കടത്തികൊണ്ടുവരികയായിരുന്ന കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. കാറിൻ്റെ ഡിക്കിയിൽ പാക്കറ്റുകളാക്കി കുത്തിനിറച്ച നിലയിലായിരുന്നു കഞ്ചാവ് ശേഖരം. തലപ്പാടി ടോൾ ബൂത്തിന് സമീപം വെച്ച് കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും എക്സൈസ് സംഘത്തെ കണ്ട് കാർ അമിത വേഗതയിൽ ഓടിച്ചു പോയെങ്കിലും പിൻതുടർന്ന് പിടികൂടുകയായിരുന്നു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ.എൽ.14 ടി. 2 121 നമ്പർമാരുതി സ്വിഫ്റ്റ് കാർ അധികൃതർ കസ്റ്റഡിയിലെടുത്തു.വാഹന പരിശോധനയിൽ
പ്രിവന്റീവ് ഓഫീസർമാരായ ഇ.കെ ബിജോയ് എം.വി സുധീന്ദ്രൻ സിവിൽ എക്സൈസ് ഓഫീസർ മാരായ മോഹനകുമാർ ശൈലേഷ്, അജീഷ് മഞ്ചുനാഥ് ഡ്രൈവർ ദിജിത്ത് എന്നിവരും ഉണ്ടായിരുന്നു പ്രതിയെ കോടതിയിൽ ഹാജരാക്കി
Post a Comment