Join Our Whats App Group

നാല് മാസത്തെക്ക് സൗജന്യ ഇന്റർനെറ്റ് ഓഫറുമായി ബി.എസ്.എൻ.എൽ

 


വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസ്സുകൾ അറ്റൻഡ് ചെയ്യേണ്ട അവസ്ഥയും ഉള്ള ഈ ഒരു സാഹചര്യത്തിൽ ഒരു വീട്ടിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിക്കഴിഞ്ഞു. നിരവധി ടെലിഫോൺ സേവനദാതാക്കൾ ഇത്തരത്തിൽ ബ്രോഡ്ബാൻഡ് കണക്ഷനുകൾ നൽകുന്നുണ്ട് എങ്കിലും മിക്ക കണക്ഷനുകൾക്കും മാസ വരിസംഖ്യ ആയി നൽകേണ്ടി വരുന്നത് വളരെ വലിയ തുകയാണ്. ഈയൊരു സാഹചര്യത്തിൽ നാലുമാസത്തെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗജന്യമായി നൽകുന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് BSNL.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്ഷൻ ഉപയോഗിക്കുന്നവർക്ക് നാല് മാസത്തേക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുകയാണ് പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എൻഎൽ.BSNL ബ്രോഡ്ബാൻഡ് കണക്ഷനുകൾ എടുത്ത ഉപഭോക്താക്കളിൽ ലാൻഡ് ലൈൻ കണക്ഷൻ, ഭാരത് ഫൈബർ, ഡിജിറ്റൽ സബ്സ്ക്രൈബർ ലൈൻ, ബ്രോഡ്ബാൻഡ് ഓവർ വൈഫൈ വിഭാഗത്തിൽപ്പെടുന്ന വർക്കാണ് സൗജന്യ സേവനം ലഭിക്കുക. 36 മാസത്തേക്കുള്ള തുക ഒരുമിച്ച് അടയ്ക്കുന്ന ഉപഭോക്താക്കൾക്കാണ് നാലു മാസത്തേക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം ലഭിക്കുക. അതായത് 36 മാസത്തേക്ക് അടയ്ക്കുന്ന തുക യോടൊപ്പം നാല് മാസത്തേക്ക് കൂടി ചേർത്ത് 40 മാസത്തെ സേവനം ഇത്തരത്തിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ഇതിനുപുറമേ ഇരുപത്തി നാല് മാസത്തേക്കുള്ള ഇന്റർനെറ്റ് വരിസംഖ്യ ഒന്നിച്ച് അടയ്ക്കുന്നവർക്ക് അതോടൊപ്പം മൂന്നു മാസത്തേക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനവും ലഭിക്കുന്നതാണ്. ഇതേ രീതിയിൽ 12 മാസത്തേക്കുള്ള വരിസംഖ്യ ഒരുമിച്ച് അടയ്ക്കുന്നവർക്ക് ഒരു മാസത്തേക്കുള്ള സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതാണ്.

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനുകൾ ആരംഭിക്കുന്നത് 449 രൂപ മുതലാണ്. മഹാരാഷ്ട്രയിൽ മാത്രം ലഭ്യമായിരുന്ന സൗജന്യ ഇന്റർനെറ്റ് സേവനം ഇപ്പോൾ രാജ്യവ്യാപകമായി അവതരിപ്പിക്കുന്നതിനുള്ള പ്രധാനകാരണമായി കരുതുന്നത് ജിയോ ഫൈബർ, ബ്രോഡ്ബാൻഡ്, എയർടെൽ എന്നീ ടെലിഫോൺ സേവനദാതാക്കളുമായുള്ള കടുത്ത മത്സരം നില നിർത്തുന്നതിനു വേണ്ടിയാണ്.

എന്നിരുന്നാലും ബ്രോഡ്ബാൻഡ് കണക്ഷനുകൾ ആവശ്യമായിവരുന്ന ഈയൊരു സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് തികച്ചും നല്ല ഒരു ഓഫർ ആണ് ബിഎസ്എൻഎൽ ഇതുവഴി വാഗ്ദാനം ചെയ്യുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group