Join Our Whats App Group

ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജ്, രണ്ട് രൂപ വരെ ഈടാക്കും - PhonePe New Charges

 


ഫോൺ പേ റീച്ചാർജുകൾക്ക് ഇനി പ്രോസസ്സിങ്ങ് ചാർജും ഈടാക്കും. 50 രൂപയ്ക്ക് മുകളിലുള്ള എല്ലാ മൊബൈൽ റീചാർജുകൾക്കുമാണ് സർവ്വീസ് ചാർജ്ജ്. ഒരു ഇടപാടിന് 1 രൂപ മുതൽ 2 രൂപവരെയാണ് ഈടാക്കുക

50 രൂപയിൽ താഴെയുള്ള റീചാർജുകൾക്ക് നിലവിൽ തുക ഒന്നും ഈടാക്കില്ല. ചെറിയ തുക ഈടാക്കി പരീക്ഷണമാണ് നടത്തുന്നതെന്നാണ് കമ്പനി പറയുന്നത്. ആകെ കണക്ക് നോക്കിയാൽ 90 ശതമാനം ആപ്പ് ഉപഭോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നില്ലെന്നാണ് കമ്പനി പറയുന്നത്.

നിലവിൽ ക്രെഡിറ്റ് കാർഡുകളിലൂടെ നടത്തുന്ന പേയ്‌മെന്റുകൾക്കുള്ള പ്രോസസ്സിംഗ് ഫീസും PhonePe ഈടാക്കുന്നുണ്ട്. ഇവ കൂടാതെ PhonePe-യിലെ മറ്റെല്ലാ ഇടപാടുകളും പണമിടപാടുകളും സൗജന്യമായി തന്നെ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), ഭാരത് ബിൽപേ സേവനങ്ങളിൽ (ബിബിപിഎസ്) പ്രതിമാസം കണക്ക് നോക്കിയാൽ ഏറ്റവും ഉയർന്ന വിപണി വിഹിതമാണ് ഫോൺപേയ്ക്കുള്ളത്. 

നിലവിൽ UPI പ്രതിമാസ വോള്യങ്ങളുടെ 45 ശതമാനവും ഇടപാടുകളുടെ പ്രതിമാസ മൂല്യത്തിന്റെ 47 ശതമാനവും പ്രോസസ്സ് ചെയ്യുന്നു. നിലവിൽ സെപ്ററ്റംബറിൽ മാത്രം ഏതാണ്ട് 165 കോടിയുടെ ഇടപാടാണ് നടന്നത്.


phonepe-new-processing-charges

Post a Comment

Previous Post Next Post
Join Our Whats App Group