Join Our Whats App Group

ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകും: സ്കൂളുകളിലും കോളേജുകളിലും എത്രയും പെട്ടെന്ന് വേണ്ടത് സെക്സ് എഡ്യൂക്കേഷനാണ് - Viral post about sex education in schools and college

 

സെക്സ് എഡ്യൂക്കേഷന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. തന്റെ അനുവാദമില്ലാതെ അച്ഛനമ്മമാർ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ കുഞ്ഞിന് വേണ്ടി അനുപമ എന്ന പെൺകുട്ടി സമരം തുടങ്ങിയിരിക്കുകയാണ്. ഇതിനു പിന്നാലെ ലൈംഗികതയുമായും അവിഹിതവുമായും ചേർത്തുവച്ചുള്ള ചർച്ചകളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകുമെന്നും സ്വയം പര്യാപ്തത ഇല്ലാതെ അമ്മയാവാനും അപ്പനാകാനും ഇറങ്ങിപുറപ്പെട്ടാൽ ജീവിതം ദുരിതമാകുമെന്ന സത്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണെന്നുമുള്ള കാര്യങ്ങൾ ചൂണ്ടികാട്ടി ഒരു പോസ്റ്റ്.


പോസ്റ്റ് പൂർണ്ണ രൂപം

കേരളത്തിന് എത്രയും പെട്ടെന്ന് വേണ്ടത് സ്കൂളുകളിലും കോളേജുകളിലും sex education ആണ്.. അതില് താഴെപറയുന്ന കാര്യങ്ങൾ നിർബന്ധമായും ഉൾപ്പെടുത്തണം

1. ലൈംഗികബന്ധത്തിലേർപ്പെട്ടാൽ ഗർഭിണിയാകും

2. ഗർഭിണിയായാൽ ഗർഭം അലസിപ്പിക്കാൻ ആദ്യമാസങ്ങളിൽ മാത്രമേകഴിയൂ… അതുകൊണ്ട് ഗർഭം ഒളിപ്പിച്ച് വച്ചിട്ട് വലിയ കാര്യമൊന്നുമില്ല…

3. ഇനി ഗർഭം തുടർന്ന് കൊണ്ട്പോയാല് എന്തായാലും പ്രസവിക്കണം.. അല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ല…

4. പ്രസവിച്ചാല് കൊച്ചിനെ വളർത്തണം.. അപ്പനും അമ്മയും കൂടി വളർത്തുന്നതാണ് ഏറ്റവും നല്ലത്.. അതിന് കഴിഞ്ഞില്ലേല് ഒരാളേ ഉള്ളൂ എങ്കിലും മക്കളെ വളർത്താം..കുട്ടികളെ വളർത്താൻ വിവാഹം കഴിക്കണമെന്ന് നിർബന്ധമൊന്നുമില്ല…വിദേശരാജ്യങ്ങളിൽ കല്യാണം കഴിയാത്ത അമ്മമാരും അച്ഛൻമാരും ഉണ്ട്…

5. കുട്ടികളെ വളർത്തണമെങ്കിൽ പണം വേണം.. കുട്ടിക്ക് മൂന്ന് നേരം ഭക്ഷണം വേണം , കിടക്കാൻ വീട് വേണം,രോഗം വന്നാല് ചികിത്സിക്കണം..ഇതൊന്നും ആകാശത്തുനിന്ന് വരില്ല… നമ്മള് കഷ്ടപ്പെട്ട് ജോലിചെയ്യണം..അല്ലാതെ അപ്പനും അമ്മയേയും ആശ്രയിച്ചാല് അവര് പറയുന്നത് കേട്ട് ജീവിക്കേണ്ടിവരും..
പറഞ്ഞ് വന്നത് വേറൊന്നുമല്ല…കുറഞ്ഞത് കുഞ്ഞിനെ സൃഷ്ടിക്കുന്നതിന് മുമ്പ് അത് ചിലവേറിയ കാര്യമാണെന്ന് പിള്ളേരെ പറഞ്ഞ് മനസ്സിലാക്കിക്കണം.. സ്വയം പര്യാപ്തത ഇല്ലാതെ അമ്മയാവാനും അപ്പനാകാനും ഇറങ്ങിപുറപ്പെട്ടാൽ ജീവിതം ദുരിതമാകുമെന്ന സത്യം കുട്ടികളെ പറഞ്ഞ് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.

6. ഇനി ലൈംഗിക ബന്ധത്തിലേർപ്പെടണം പക്ഷെ പ്രാരാബ്‌ധങ്ങളൊന്നും എടുത്ത് തലയിൽ വയ്ക്കാൻ വയ്യഎന്നുണ്ടെങ്കിൽ കുടുംബാസ്ത്രൂണമാർഗ്ഗങ്ങൾ അഥവാ ഫാമിലിപ്ലാനിങ്ങ് എന്ന ഒന്നുണ്ട്… അത് പലതരമാണ്..അതിനെക്കുറിച്ചും പിള്ളേര് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
പ്രായപൂർത്തിയാകാത്ത സ്ത്രീയായിട്ടോ പുരുഷനുമായിട്ടോ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അത് പീഢനമാണെന്ന കാര്യം പ്രത്യേകം പറഞ്ഞ് കൊടുക്കണം..
ഇനി Emergency contraceptives ഉണ്ട്.. ഇവ ലൈംഗികബന്ധം നടന്നതിന് ശേഷവും കുട്ടികൾഉണ്ടാവുന്നത് തടയാൻകഴിയും. ഇത് വാസ്തവത്തിൽ വിശദമായി കോളേജ് തലത്തിലെ sex education പദ്ധതിയിൽ ഉൾപ്പെടുത്തണം..

ഇനി നിങ്ങൾക്ക് പ്രസവിച്ച കുട്ടിയെ വളർത്താൻകഴിവില്ലെങ്കിൽ ഗവൺമെൻ്റിൻ്റെ കീഴിലുള്ള ശിശുസംരക്ഷണകേന്ദ്രങ്ങളിൽ ഏൽപ്പിക്കാം.. പക്ഷെ പേപ്പറുകൾ ഒപ്പിടുന്നതിന് മുമ്പ് വായിച്ചുനോക്കി ഒപ്പിടണം…രണ്ട് വർഷം കഴിഞ്ഞ് കുഞ്ഞിനെ തിരിച്ച്ചോദിച്ചാൽ കിട്ടാൻ പ്രയാസമാണ്.. ചിലപ്പോൾ കുഞ്ഞിന് ആസമയം വേറൊരമ്മയെ കിട്ടിയിട്ടുണ്ടാവാം…

sex education സ്കൂളുകളിലും കോളേജുകളിലും മാത്രമല്ല അവനവൻ്റെ വീട്ടിലും കൊടുക്കാം… ലൈംഗികവിഷയത്തിൽ ബോധമുള്ളൊരുജനതയെ വാർത്തെടുക്കേണ്ടത് അത്യാവശ്യമാണ്.
Post courtesy : Sandhya GI


keywords : Insurance , Gas/Electricity , Loans , Mortgage , Attorney , Lawyer , Donate , Conference Call , Degree , Credit , Treatment , Software ,  Classes , Recovery , Trading , Rehab , Hosting , Transfer , Cord Blood , Claim

- Viral post about sex education in schools and college

Post a Comment

Previous Post Next Post
Join Our Whats App Group