Join Our Whats App Group

‘നരന്‍’ മോഡല്‍ സാഹസികത, യുവാക്കൾക്കെതിരെ കേസെടുത്തു, സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശം

 


പത്തനംതിട്ട സീതത്തോട് കക്കാട്ടാറില്‍ മലവെള്ളപ്പാച്ചില്‍ ഒഴുകിയെത്തിയ തടിപിടിച്ച സംഭവത്തില്‍ യുവാക്കള്‍ക്ക് എതിരെ കേസെടുത്തു. ഒഴുകി വന്ന തടിയുടെ മുകളില്‍ കയറി ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കേസ്. .കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.


ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നാല് പേര്‍ക്കും മൂഴിയാര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. കഴിഞ്ഞ ദിവസം കോരിച്ചൊരിയുന്ന മഴയിലായിരുന്നു യുവാക്കളുടെ സാഹസിക പ്രകടനം. ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group