കണ്ണൂര്‍:
പോക്സോ കേസിൽ അധ്യാപകന് 79 വർഷം കഠിന തടവും 2,75,000 രൂപ പിഴയും ശിക്ഷ. പെരുന്തട്ട നോർത്ത് എൽ പി സ്കൂളിലെ അധ്യാപകൻ പി ഇ ഗോവിന്ദൻ നമ്പൂതിരിക്കാണ് പല വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. ക്ലാസ് റൂമിൽ വച്ച് അഞ്ച് കുട്ടികളെ പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ഇതിൽ ഒരു കുട്ടി കോടതിയില്‍ മൊഴി മാറ്റിയിരുന്നു. 2014 ഫെബ്രുവരി 23 നാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അധ്യാപകനെ പിന്നീട് സർവ്വീസിൽ നിന്ന് നീക്കം ചെയ്തിരുന്നു. സ്കൂളിലെ പ്രധാനാധ്യാപികയും ഹെൽപ്പ് ഡസ്ക് ടീച്ചറും കേസിലെ രണ്ടും മൂന്നും പ്രതികളായിരുന്നു. ഇവരെ കോടതി വെറുതെ വിട്ടു.
➖➖➖➖➖➖➖➖➖
✅ _" യന്റപ്പാ... മ്മള് കണ്ണൂക്കാരനാ..! "_ ✅️
*കൂടുതൽ വാർത്തകൾ അറിയുന്നതിനായി 🪀ഗ്രൂപ്പിൽ ജോയിൻ ചെയ്യുക*
👇👇👇👇👇👇👇👇
➖➖➖➖➖➖➖➖➖
Post a Comment