Join Our Whats App Group

അക്ഷരം പഠിക്കാനെത്തിയ നാലരവയസ്സുകാരിയെ പീഡിപ്പിച്ചു; 69 കാരന്‍ അറസ്റ്റില്‍

നാലര വയസ്സുകാരിയെ പീഡിപ്പിച്ച 69 കാരന്‍ അറസ്റ്റില്‍. പത്തനംതിട്ട കൊടുമണ്‍ സ്വദേശിയായ വിദ്യാധരനാണ് അറസ്റ്റിലായത്.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുട്ടിയുടെ അയല്‍വാസിയാണ് വിദ്യാധരന്‍. അക്ഷരം പഠിക്കാന്‍ സ്ഥിരമായി കുട്ടി ഇയാളുടെ വീട്ടിലേക്ക് പോകാറുണ്ടായിരുന്നു. ഇയാളുടെ ഭാര്യയാണ് കുട്ടിയെ അക്ഷരം പഠിപ്പിക്കാറ്. ഇതിനിടെ ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി ഇക്കാര്യം വീട്ടില്‍ പറഞ്ഞു. ഇതോടെ വീട്ടുകാര്‍ കൊടുമണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കഴിഞ്ഞ ദിവസം വൈകീട്ടോടെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം അടൂര്‍ ഡി വൈ എസ് പി ആര്‍ ബിനുവിന്റെ മേല്‍നോട്ടത്തിലാണ് പരാതിയില്‍ അന്വേഷണം നടന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group