ചാലക ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ കഴുത്തിൽ നിന്ന് സ്വർണമാല പൊട്ടിച്ച് കടന്നുകളഞ്ഞു . ചാല പുളുക്കായി ഹൗസിൽ സവിതയുടെ രണ്ടര പവന്റെ മാലയാണ് കവർന്നത് . ചാല സ്റ്റേഷന് സമീപം ത്തുനിന്ന് ചിന്മയ വിദ്യാലയം ഭാഗത്തേക്കു പോകുന്ന ഇട റോഡിൽ ഇന്നലെ വൈകിട്ടാണ് സംഭവം . വൈകിട്ട് അഞ്ചോടെ മറ്റൊരു സ്ത്രീയുടെ കൂടെ പോകുമ്പോഴായിരുന്നു സംഭവം . ഇവരെ കടന്നുപോയ ഹെൽമറ്റ് ധരിച്ച രണ്ടുപേർ അൽപസമയത്തിന് ശേഷം തിരിച്ചെത്തി മാല പൊട്ടിച്ച് ചാല ബൈപാസ് ഭാഗ ത്തേക്ക് വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു . എടക്കാട് പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി . സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്
ബൈക്കിലെത്തി സ്വർണമാല കവർന്നു
Ammus
0
Post a Comment