Join Our Whats App Group

ഫീസ് ഈടാക്കാന്‍ ടെലഗ്രാമും: പ്രീമിയം പതിപ്പുകള്‍ ഉടന്‍ പുറത്തിറക്കും



വാഷിങ്‌ടണ്‍: 

പ്രീമിയം പതിപ്പുകള്‍ പുറത്തിറക്കാന്‍ പ്രമുഖ സന്ദേശമയക്കല്‍ ആപ്ലിക്കേഷനായ ടെലഗ്രാമും തയ്യാറെടുപ്പ് നടത്തുന്നതായി സൂചന. പ്രമുഖ വെബ്സൈറ്റായ ജിഎസ്എം അരീനയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഇൻസ്‌റ്റാൾ ചെയ്യുമ്പോൾ സ്വാഗത സ്‌ക്രീനിലെ പദങ്ങൾ സമൂലമായി മാറ്റുന്ന ഒരു ഡാറ്റ ശൃംഖലയില്‍ നിന്നാണ് ഈ സൂചന ലഭിക്കുന്നതെന്നാണ് ജിഎസ്എം അറീന വ്യക്തമാക്കുന്നത്.


'ടെലഗ്രാം എന്നേക്കും സൗജന്യമാണ്, പരസ്യങ്ങളില്ല സബ്സ്ക്രിപ്ഷൻ ഫീസ് ഇല്ല' എന്നാണ് നിലവില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെല്‍ക്കം സ്‌ക്രീനില്‍ ലഭ്യമാകുന്നത്. എന്നാല്‍ ആ വാചകം 'ചാറ്റുകൾക്കും മീഡിയയ്ക്കുമായി ടെലഗ്രാം സൗജന്യ അൺലിമിറ്റഡ് ക്ലൗഡ് സ്റ്റോറേജ് നൽകുന്നു' എന്ന് മാറുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇത് ഒരു സബ്‌സ്‌ക്രിപ്‌ഷൻ അധിഷ്‌ഠിത പ്ലാൻ ആപ്പ് ഉടൻ അവതരിപ്പിക്കുമെന്ന് വ്യക്തമായി സൂചിപ്പിക്കുന്നതാണെന്നാണ് ജിഎസ്എം അറീന റിപ്പോര്‍ട് ചെയ്യുന്നത്.പ്രീമിയം ഫീച്ചറുകള്‍: പണമടച്ച് അകൗണ്ട് സ്വന്തമാക്കുന്ന ഉപയോക്താക്കള്‍ക്ക് ചാറ്റ് ലിസ്‌റ്റില്‍ പേരിന് അടുത്തായി ഒരു സ്റ്റാര്‍ ബാഡ്‌ജ് ദൃശ്യമാകും. കൂടാതെ പ്രത്യേക സ്‌റ്റിക്കറുകളും, ഇമോജി റിയാക്ഷന്‍സും ഇത്തരം വരിക്കാര്‍ക്ക് ലഭ്യമാകും. ടെലഗ്രാം പ്രീമിയം സബ്‌സ്ക്രിപ്‌ഷന്‍ നിരക്ക് ഇതുവരെ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.


Post a Comment

Previous Post Next Post
Join Our Whats App Group