Join Our Whats App Group

സാംസങ്ങിന്‍റെ ആ ഒരു പ്രത്യേകത പുതിയ ഐഫോണില്‍ ആപ്പിള്‍ കൊണ്ടുവരുമെന്ന് റിപ്പോർട്ടുകൾ

 


ന്യൂയോര്‍ക്ക്: 

ആപ്പിള്‍ ഐഫോണ്‍ 14  സീരീസ്  2022 സെപ്റ്റംബറിൽ അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ട്. സെപ്റ്റംബർ 13-നായിരിക്കും ആപ്പിളിന്‍റെ അടുത്ത ഐഫോണ്‍ പുറത്തിറക്കുക എന്നാണ് അടുത്തിടെ പുറത്തുവന്ന വിവരം. ഈ തീയതിയിലേക്ക് ഇനി മാസങ്ങള്‍ അവശേഷിക്കവെ ഇപ്പോള്‍ ഈ ഫോണിന്റെ വിശദാംശങ്ങൾ പലതും സമൂഹ മാധ്യമങ്ങളിൽ ചോര്‍ന്നിട്ടുണ്ട്. 


ബ്ലൂംബെർഗിന്‍റെ ടെക് ലേഖകന്‍ മാർക്ക് ഗുർമാൻ അടുത്തിടെ പുതിയ ഐഫോൺ 14 സീരീസിനെക്കുറിച്ച് ചില പുതിയ വിവരങ്ങൾ പുറത്തുവിട്ടിരുന്നു. മുന്‍പും ഐഫോണ്‍ പ്രത്യേകതകള്‍ നേരത്തെ കൃത്യമായി പ്രവചിച്ച വ്യക്തിയായിരുന്നു മാർക്ക് ഗുർമാൻ. എല്ലായ്‌പ്പോഴും- ഓണിലായിരിക്കുന്ന ഡിസ്‌പ്ലേ ഒടുവിൽ ഐഫോൺ 14 സീരീസില്‍ എത്തുമെന്നാണ് വിവരം. പ്രത്യേകിച്ച് ഐഫോൺ 14 പ്രോ, പ്രോ മാക്‌സ് എന്നിവയില്‍ എഒഡി ഡിസ്പ്ലേ ഉണ്ടാകുമെന്നാണ് ഗുർമാൻ അവകാശപ്പെടുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group