Join Our Whats App Group

വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകന് രണ്ട് വര്‍ഷത്തിന് ശേഷം സസ്‌പെന്‍ഷന്‍

 


കാഞ്ഞങ്ങാട്:

 വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അധ്യാപകന് സംഭവം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം സസ്‌പെന്‍ഷന്‍. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്‌കൂളില്‍ കായികാധ്യാപകനായിരുന്ന എം തമ്പാനെതിരെയാണ് നടപടി.

കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ പ്രവര്‍ത്തകനായ തമ്പാന്‍ നിലവില്‍ മഞ്ചേശ്വരത്തിന് സമീപത്തെ സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. അധ്യാപകന്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതായും ദേഷ്യപ്പെടുന്നതായും ചേര്‍ത്തുനിര്‍ത്തി ഫോടോ എടുക്കാന്‍ ശ്രമിക്കുന്നതായും രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.


രണ്ട് വര്‍ഷം മുമ്പായിരുന്നു സംഭവം. പ്രധാനാധ്യാപികയുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കാന്‍ കാഞ്ഞങ്ങാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു. പരാതിക്കാരായ നാല് കുട്ടികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍ നിന്നും തെളിവെടുക്കുകയും പരാതി ശരിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് ഉണ്ടായിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group