Join Our Whats App Group

പൊലീസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

 


കോഴിക്കോട് ചെറുവണ്ണൂരില്‍ പൊലീസ് വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ട് പോയ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ബിസി റോഡില്‍ നാറാണത് വീട്ടില്‍ ജിഷ്ണു(28) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജിഷ്ണുവിനെ നല്ലളം പൊലീസ് കൂട്ടിക്കൊണ്ട് പോയത്. ഒമ്പതരയോടെ റോഡില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.


വാഹനം കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിന്റെ പേരിലാണ് പൊലീസ് വന്നതെന്നാണ് ജിഷ്ണുവിന്റെ സഹോദരന്‍ പറഞ്ഞത്. മഫ്തിയിലാണ് പൊലീസ് വീട്ടിലെത്തിയത്. ഓവര്‍സ്പീഡില്‍ പോയ വാഹനം പൊലീസ് കൈ കാണിച്ചിട്ട് നിര്‍ത്തിയില്ലെന്നാണ് കേസ്.


ഒമ്പതരയോടെ റോഡരികില്‍ അത്യാസന്ന നിലയില്‍ കണ്ടെത്തിയ ജിഷ്ണുവിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.


അതേസമയം ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നാണ് നല്ലളം പൊലീസ് പറഞ്ഞത്. കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ നിന്നും നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജിഷ്ണുവിന്റെ വീട്ടിലെത്തിയത്. വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ വിളിപ്പിക്കുകയായിരുന്നുവെന്നും, കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group