Join Our Whats App Group

വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം ആക്രമിച്ചു

 


കൊല്ലം: വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ മൂന്നംഗ സംഘം കുത്തിപ്പരിക്കേൽപ്പിച്ചു. പളളിത്തോട്ടത്ത് എച്ച്.എം.സി കോമ്പൗണ്ടിൽ താമസക്കുന്ന രതീഷിനെയാണ് സംഘം ആക്രമിച്ചത്.


വീട്ടിലേക്ക് അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം രതീഷിന്റെ കൈയിലും നെഞ്ചിലും കുത്തുകയായിരുന്നു. നിലവിളിച്ചു കൊണ്ട് രതീഷ് പുറത്തേക്ക് ഇറങ്ങി വന്നപ്പോഴേക്കും മൂന്നു പേരും ഓടി രക്ഷപ്പെട്ടു.


ഇവർ രതീഷിന്റെ വീടിന്റെ പരിസരത്തേക്ക് എത്തുന്നതും സംഘത്തിലെ രണ്ടു പേർ വീടിനുളളിലേക്ക് കത്തിയുമായി കയറുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ട്. സംഭവത്തെക്കുറിച്ച് അ‌ന്വേഷിച്ചു വരികയാണെന്ന് പളളിത്തോട്ടം പോലീസ് അറിയിച്ചു​. രതീഷിനെ ആക്രമിച്ചത് അയൽവാസിയുടെ നിർദ്ദേശപ്രകാരം എത്തിയ ഗുണ്ടകളാണെന്നാണ് രതീഷിന്റെ കുടുംബത്തിന്റെ ആരോപണം.


Post a Comment

Previous Post Next Post
Join Our Whats App Group