Join Our Whats App Group

യുവതിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ

 


കൽപറ്റ: 

കരണി സ്വദേശിനിയുടെ മോർഫ് ചെയ്ത ഫോട്ടോ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കർണാടക മാണ്ഡ്യ സ്വദേശി ഗിരീഷ് എന്നയാളെയാണ് ബംഗളൂരുവിൽ വെച്ച് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ എ.കെ. ജിജിഷിന്റെ നേതൃത്വത്തിലെ അന്വേഷണ സംഘം പിടികൂടിയത്.


പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. റിയാസ്, അബ്‌ദുൽ ഷുക്കുർ, ജബലു റഹ്മാൻ, റിജോ ഫെർണാണ്ടസ്, പ്രവീൺ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group