മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍
പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. ആമ്പിലാട് സ്വദേശിയായ യുവതിയും പരിസരവാസിയായ യുവാവുമാണ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായത്. ഭര്‍തൃമതിയും രണ്ട് മക്കളുടെ മാതാവുമായ 33 കാരിയെ ഈ മാസം 15 മുതലാണ് കാണാതായത്. ഒപ്പം 33കാരനായ യുവാവിനെയും കാണാതായി. അന്വേഷണത്തില്‍ ഇരുവരും ഒന്നിച്ചാണ് പോയതെന്ന് മനസിലായി.
ഇതേ തുടര്‍ന്നാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. യുവാവിന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പ്രകാരം എസ്ഐ കെ. ടി സന്ദീപിന്ന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കാസര്‍ഗോഡ് എത്തിയെങ്കിലും ഇവര്‍ കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൈസൂരുവില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്. മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടാന്‍ പ്രേരണ നല്‍കിയെന്ന കുറ്റം ചുമത്തി യുവാവിനേയും യുവതിയേയും പോലീസ് കോടതിയില്‍ ഹാജരാക്കുകയും കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. യുവാവിന് ഭാര്യയും മൂന്നു വയസുള്ള മകളുമുണ്ട്.
Post a Comment