Join Our Whats App Group

18 വയസിന് താഴെയുള്ളവര്‍ക്കും പാന്‍കാര്‍ഡ് ലഭിക്കും, നടപടിക്രമങ്ങള്‍ ഇങ്ങനെ

 


ആധാര്‍ കാര്‍ഡ് പോലെ പ്രധാനപ്പെട്ട മറ്റൊരു രേഖയാണ് പാന്‍ കാര്‍ഡ്. ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനും പണമിടപാടുകള്‍ നടത്തുന്നതിനും പാന്‍ നമ്പര്‍ അഥവാ പെര്‍മെനന്റ് അക്കൗണ്ട് നമ്പര്‍ ആവശ്യമാണ്.


18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് സാധാരണയായി പാന്‍ കാര്‍ഡ് ലഭിക്കുക. എന്നാല്‍ 18 വയസിന് താഴെയുള്ളവര്‍ക്കും സ്വന്തം പേരില്‍ പാന്‍ കാര്‍ഡ് ലഭ്യമാകും. എന്തിനാണ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പാന്‍ കാര്‍ഡ് ? കുട്ടികള്‍ സ്വയം സമ്പാദിക്കുമ്പോള്‍, അല്ലെങ്കില്‍ കുട്ടികള്‍ നിങ്ങളുടെ സമ്പാദ്യത്തിന്റെ നോമിനി ആകണമെങ്കില്‍ അല്ലെങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപം നടത്തുന്ന സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമായി വരും.


എങ്ങനെയാണ് കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കുക ?


അതിന് ചില നടപടിക്രമങ്ങള്‍ പാലിക്കണം. പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരിട്ട് പാന്‍ കാര്‍ഡിനായി അപേക്ഷിക്കാന്‍ കഴിയില്ല. ഇതിനായി കുട്ടികളുടെ രക്ഷിതാക്കളാണ് അപേക്ഷ നല്‍കേണ്ടത്.


രക്ഷിതാക്കളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കുട്ടികളുടെ പേരില്‍ പാന്‍ കാര്‍ഡിന് വേണ്ടി അപേക്ഷ നല്‍കാം.


18 വയസ്സിന് താഴെയുള്ളവര്‍ എങ്ങനെയാണ് പാന്‍ കാര്‍ഡിന് അപേക്ഷിക്കേണ്ടത്



 

** പാന്‍ കാര്‍ഡിനായി ഓണലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനായി ആദ്യം NSDL -ന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.


** ശരിയായ കാറ്റഗറി തിരഞ്ഞെടുത്ത് വ്യക്തിഗത വിവരങ്ങള്‍ നല്‍കുക.


** തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്തയാളുടെ പ്രായത്തിന്റെ തെളിവും മാതാപിതാക്കളുടെ ഫോട്ടോ ഉള്‍പ്പെടെയുള്ള മറ്റ് പ്രധാനപ്പെട്ട രേഖകളും അപ്ലോഡ് ചെയ്യുക.


** അപേക്ഷകന് പ്രായപൂര്‍ത്തി ആയിട്ടില്ലാത്തതിനാല്‍ ഈ സമയത്ത്, മാതാപിതാക്കളുടെ ഒപ്പ് അപ്ലോഡ് ചെയ്യുക.


** 107 രൂപ ഫീസടച്ച് ഫോം സബ്മിറ്റ് ചെയ്യുക


** ഇപ്പോള്‍ നിങ്ങള്‍ക്ക് ഒരു രസീത് നമ്പര്‍ ലഭിക്കും. ഈ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ സ്റ്റാറ്റസ് അറിയാന്‍ സാധിക്കും. അതിനാല്‍ ഈ നമ്പര്‍ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.


** അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഒരു ഇ-മെയില്‍ ലഭിക്കും.



 

** വെരിഫിക്കേഷന് ശേഷം 15 ദിവസത്തിന് ശേഷം നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ലഭിക്കും.



 

 


18 വയസ്സിന് താഴെയുള്ളവര്‍ പാന്‍ കാര്‍ഡിനായി എന്തെല്ലാം രേഖകള്‍ സമര്‍പ്പിക്കണം


പാന്‍ കാര്‍ഡിന് അപേക്ഷ നല്‍കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മാതാപിതാക്കളുടെ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖയും ആവശ്യമാണ്. ഇതോടൊപ്പം അപേക്ഷകന്റെ വിലാസവും തിരിച്ചറിയല്‍ രേഖയും നല്‍കണം.


പ്രായപൂര്‍ത്തിയാകാത്തയാളുടെ രക്ഷിതാവിന്റെ ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ ഐഡി തുടങ്ങിയ ഏതെങ്കിലും ഒരു രേഖ, തിരിച്ചറിയല്‍ രേഖയായി നിര്‍ബന്ധമായും സമര്‍പ്പിക്കണം. ഇതിന്റെ കൂടെ മേല്‍വിലാസത്തിന്റെ തെളിവിനായി ആധാര്‍ കാര്‍ഡ്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, വസ്തു രജിസ്‌ട്രേഷന്‍ രേഖ അല്ലെങ്കില്‍ റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം.


പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും പാന്‍ കാര്‍ഡ് ആവശ്യമായി വരാറുണ്ട്. കുട്ടികള്‍ സ്വയം സമ്പാദിക്കുമ്പോള്‍, അല്ലെങ്കില്‍ നിങ്ങളുടെ കുട്ടി നിങ്ങളുടെ സമ്പാദ്യത്തിന്റെ നോമിനി ആകണമെങ്കില്‍ അല്ലെങ്കില്‍ കുട്ടിയുടെ പേരില്‍ നിക്ഷേപം നടത്തുന്ന അവസരത്തില്‍ കുട്ടികള്‍ക്ക് പാന്‍ കാര്‍ഡ് ആവശ്യമായി വരും.

Post a Comment

Previous Post Next Post
Join Our Whats App Group