പഴയങ്ങാടി :
മാട്ടൂലിൽ കുത്തേറ്റ് മരിച്ച ഹിഷാമിന്റെ ഘാതകർക്ക് കഠിന ശിക്ഷ ഉറപ്പാക്കണമെന്ന് ഹിഷാം വധം ജനകീയ സമിതി ആവശ്യപ്പെട്ടു.
നാട്ടിൽ ട്രാവൽസ് നടത്തി വന്നിരുന്ന മാട്ടൂൽ സൗത്തിലെ കടപ്പുറത്ത് ഹിഷാം(31)നെ യാതൊരു പ്രകോപനവുമില്ലാ തെയാണ് പ്രതികളായ തൈവളപ്പിൽ സാജിദും, തൈവളപ്പിൽ റംശീദും ചേർന്ന് മാരകായുധം ഉപയോഗിച്ച് ആക്രമിച്ച് കൊല പ്പെടുത്തിയത്. പ്രതികൾ റിമാൻ ഡിലാണ്. പോലീസ് അന്വേഷണം കാര്യക്ഷമമാക്കുക, കൊലയാളികൾക്ക് ശക്തമായ ശിക്ഷ ഉറപ്പാ ക്കുക, ഹിഷാമിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുക, ഹിഷാമിന്റെ കുടുംബത്തിനെതിരെയും വധശ്രമക്കേസിലെ സാക്ഷികൾ
ക്കെതിരെയും നൽകിയ വ്യാജ പരാതിയിന്മേൽ സമഗ്ര അന്വേഷണം നടത്തി സത്യാവസ്ത പുറത്തു കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മാട്ടൂൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും നാട്ടുകാരും ഒപ്പു വെച്ച് നിവേദനം കഴിഞ്ഞ ദിവസം ജില്ലാ പോലീസ് മേധാവിക്ക് ജനകീയ സമിതി ചെയർമാൻ കെ കെ ടി റശീദ് കൈമാറി.
Post a Comment