Join Our Whats App Group

പങ്കാളി കൈമാറ്റത്തിൽ ഏർപ്പെടുന്നത് സന്തോഷത്തോടുകൂടി ആണെന്ന് വീട്ടമ്മമാർ, പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിൽ പണം കൈമാറ്റം നടന്നാലും അത് നിയമ വിരുദ്ധമല്ല, പങ്കാളിയെ കൈമാറുന്ന കേസിൽ പോലീസ് പെട്ടത് ഇങ്ങനെ....

 


മലയാളികളെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞമാസം പങ്കാളികളെ കൈമാറുന്ന സംഘത്തെ പൊലീസ് പിടികൂടിയത്.കോട്ടയത്തുള്ള യുവതിയാണ് തന്റെ ഭർത്താവ് സുഹൃത്തുക്കൾക്ക് കാഴ്ചവയ്ക്കുന്നു എന്നുള്ള വിവരം പുറത്തുവിട്ടത്.


ഭാര്യമാരെ ലൈംഗിക സുഖത്തിനു വേണ്ടി പരസ്പരം കൈമാറുന്ന സംഘത്തിലെ ജില്ലയാണ് ആലപ്പുഴ, കോട്ടയം, എറണാകുളം ഇവിടെനിന്ന് പോലീസ് പിടിച്ചത്.ഇവരുടെ കോൺടാക്ട്ടിൽ മൊത്തം അയ്യായിരത്തോളം പേർ ഉണ്ടെന്നതും മലയാളികളെ ഞെട്ടിച്ചിരുന്നു.


എന്നാൽ ഈ കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്ന വേളയിൽ പോലീസിന് അറിയാൻ പറ്റിയത്, ഇത്രയും കേസുകൾ വന്നതിൽ ഒരു കേസ് ഒഴികെ ബാക്കി എല്ലാറ്റിലും ഉപയ സമ്മതപ്രകാരമാണ് പങ്കാളി കൈമാറ്റം നടന്നത് എന്നാണ്.


ലൈംഗിക ആസ്വാദനത്തിനു വേണ്ടി തങ്ങളും ഇതിൽ ചേർന്നിട്ടുണ്ട് എന്നും, ഭർത്താവിന്റെ സമ്മതം ഉണ്ടായിരുന്നുവെന്നും, തങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലെന്നും ആണ്, ഭൂരിഭാഗം സ്ത്രീകളും മൊഴി നൽകിയിരിക്കുന്നത്.


ഇതോടുകൂടി പോലീസും എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ്.പങ്കാളി കൈമാറ്റക്കേസിൽ പോലീസ് ഇടപെടുന്നതിന് ഒരു പരിധി ഉണ്ടെന്നും, സദാചാര പോലീസ് ആവാൻ ഇല്ലെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഡീ ശിൽപ നേരത്തെ പറഞ്ഞിരുന്നു.





ഇപ്പോൾ ലഭിക്കുന്ന വിവരം അനുസരിച്ച് അയ്യായിരത്തിലേറെ പേർ ഇത്തരം ഗ്രൂപ്പുകളിൽ അംഗമാണ്. യഥാർത്ഥത്തിൽ ഇതിനേക്കാളേറെ മുകളിൽ ആയിരിക്കും ഇവരുടെ സംഖ്യ.സമൂഹത്തിൽ ഉന്നത പദവി ഉള്ളവർ അവധിക്ക് നാട്ടിലെത്തുന്ന പ്രവാസികൾ ഈ കൂട്ടായ്മയിൽ ഉണ്ട്.


27 കാരിയായ യുവതി മാത്രമാണ് പീഡനം നടന്നു എന്ന് പറയുന്നത്.പ്രായപൂർത്തിയായ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം എന്ത് തരം ആയാലും അത് നിയമത്തിന് ഒരു റോളും ഇല്ല. ഇനി അതിന്റെ പേരിൽ അവർ തമ്മിൽ പണം കൈമാറ്റം നടത്തി എന്ന് കരുതുക അത് നിയമ വിരുദ്ധമല്ല.


ഇതു രണ്ടുപേരും കൂടാതെ മൂന്നാമത് ഒരാളോ ഒന്നിലധികം പേരോ പണം കൈപ്പറ്റി യാൽ ആണ് അത് പെൺവാണിഭം ആകുന്നത്.അപ്പോൾ മാത്രമാണ് ഇത് നിയമവിരുദ്ധം ആവുന്നത്. ഇവിടെ സ്ത്രീ മറ്റൊരാളുടെ വില്പന വസ്തു ആയി മാറുകയാണ്


അതിനെ ആണ് നിയമം തടയുന്നത്.കോടതിയിൽ പുരുഷനും സ്ത്രീയും സ്വന്തം താല്പര്യപ്രകാരം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും മൂന്നാമത്തെ പങ്കാളിത്തം തെളിയിക്കാൻ പോലീസിന് കഴിയാതെ വരികയും ചെയ്താൽ കേസ് പൊളിയും.




സദാചാരപോലീസ് കളിച്ചു എന്ന് പറഞ്ഞു കോടതിയിൽനിന്ന് വിമർശനവും ഉണ്ടാവും. അതുകൊണ്ടാണ് പോലീസ് ഈ കേസിൽ നിന്ന് പുറകോട്ട് വലിയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group