റേഷൻ കാർഡുടമകൾക്ക് ആനുകൂല്യം. ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിച്ചിരിക്കുകയാണ്. എല്ലാ കാർഡ് ഉടമകൾക്കും ഉള്ള ആനുകൂല്യങ്ങൾ മനസ്സിലാക്കി കൃത്യമായ ആനുകൂല്യം കൈപ്പറ്റുവാൻ ശ്രദ്ധിക്കുക.
മുൻഗണന വിഭാഗത്തിൽപെട്ട മഞ്ഞ പിങ്ക് റേഷൻ കാർഡ് ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ഈ മാസവും സൗജന്യ ഭക്ഷ്യ ധാന്യ വിതരണം ഉണ്ട്. കാർഡിലെ ഓരോ അംഗത്തിനും സൗജന്യമായി നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പദ്ധതി പ്രകാരം ലഭിക്കുന്നതാണ്.
ഫെബ്രുവരി മാസം പതിനഞ്ചാം തീയതിക്ക് ഉള്ളിൽ തന്നെ ഇനിയും റേഷൻ കാർഡ് അംഗങ്ങളെ ആധാർ കാർഡുമായി ബന്ധിപ്പിക്കാൻ ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് ചെയ്തു തീർക്കുക.
ചെയ്യാത്തവരുടെ പേര് റേഷൻ കാർഡിൽ നിന്ന് നീക്കം ചെയ്യുകയും മുൻഗണനാ വിഭാഗത്തിൽ പെട്ട റേഷൻ കാർഡുകൾ പൊതു വിഭാഗത്തിലേക്ക് മാറ്റുന്ന നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കർഷകരെ സംബന്ധിച്ച് വളരെയധികം സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
രാസവള രഹിത കൃഷി പ്രോത്സാഹിപ്പിക്കുക, വിളകളുടെ സംരക്ഷണം ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക, കാർഷിക മേഖലയിൽ ട്രോളുകളുടെ സഹായം ലഭ്യമാക്കുക, നെല്ലിനും ഗോതമ്പിനും താങ്ങുവില, കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക സാമ്പത്തിക സഹായം, ഒമ്പത് ലക്ഷത്തോളം വരുന്ന കൃഷി ഭൂമിയിലേക്ക് കുടിവെള്ളം എത്തിക്കുക എന്നിങ്ങനെ തുടങ്ങിയ നിരവധി പ്രഖ്യാപനങ്ങൾ ആണ് കേന്ദ്ര ബഡ്ജറ്റിൽ അവതരിപ്പിച്ചത്.
Post a Comment