Join Our Whats App Group

നിങ്ങളുടെ ഫോണിനു വേഗത കുറവാണോ ? കൂട്ടണമെങ്കിൽ ഇക്കാര്യം ചെയ്താൽ മതി

 


വ്യത്യസ്തമായ ഫീച്ചറുകളുള്ള നിരവധി ഫോണുകൾ നമുക്ക് ഇന്ന് ലഭ്യമാണ്. എന്നാൽ പുതിയ ഫോണ്‍ വാങ്ങി കുറച്ച്‌ നാള്‍ കഴിയുമ്ബോള്‍ എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണ് ഫോണിന്റെ വേഗത കുറയുന്നത്. പലതരം ആപ്പുകളും ഉപയോഗിക്കുന്നതും കൂടുതൽ ഫയലുകൾ സേവ് ചെയ്യുന്നതിലൂടെ മെമ്മറി കുറയുന്നതും ഫോണിന്റെ വേഗത കുമാരായാണ് ചിലപ്പോൾ കാരണമാകും . എന്നാൽ ഫോണിന്റെ വേഗതയെ കുറയുന്നതിന്റെ കാരണങ്ങളിൽ ഒന്നാണ് ചില ആപ്പുകള്‍ നമ്മളറിയാതെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതാണ്.


ചില ആപ്ലിക്കേഷനുകള്‍ ഒരിക്കല്‍ തുറന്ന് അടച്ചാല്‍ അത് മുഴുവനായും പ്രവര്‍ത്തനരഹിതമാവില്ല. പകരം അവ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഇങ്ങനെ ഒന്നിലധികം ആപ്പുകള്‍ പ്രവര്‍ത്തിക്കുമ്ബോള്‍ സ്വാഭാവികമായും ഫോണിന്റെ മെമ്മറിയില്‍ സ്ഥലം കുറയും ആപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ ഇടം ലഭിക്കാതെ വരും. തുടർന്ന് പ്രവര്‍ത്തന വേഗം കുറയും. അതുകൊണ്ട് തന്നെ അത്തരം ആപ്പുകൾ പൂർണ്ണമായും ക്ളോസ് ചെയ്യാൻ ശ്രമിക്കുക. അതായത് അടുത്തിടെ തുറന്ന ആപ്പുകള്‍ ‘ക്ലിയര്‍ ഓള്‍’ ബട്ടന്‍ ക്ലിക്ക് ചെയ്തു ക്ലോസ് ചെയ്യുക.


ഇതിനൊപ്പം തന്നെ ഗൂഗിള്‍ ഫയല്‍സ് ഉപയോഗിച്ച്‌ മെമ്മറി വൃത്തിയാക്കാം. ഇത് കൂടാതെ നേരത്തെ സൂചിപ്പിച്ച പോലെ വലിപ്പം കൂടിയ ആപ്പുകളുടെ ആപ്പ് ഇന്‍ഫോ തുറന്ന് അതില്‍ സ്റ്റോറേജ് തിരഞ്ഞെടുത്ത് കാഷേ വൃത്തിയാക്കുകയും ചെയ്യുക.


ഫോണുകളിലെ മെമ്മറിയുടെ വലിയൊരു ഭാഗം കയ്യേറി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകൾ ഫോണിലുണ്ടെങ്കിൽ അവ ഫോഴ്സ് ക്ലോസ് അല്ലെങ്കില്‍ ഫോഴ്സ് സ്റ്റോപ്പ് ചെയ്യാം. സോഷ്യല്‍ മീഡിയാ ആപ്പുകളും ബ്രൗസറുകളും തിരഞ്ഞെടുത്ത് ഫോഴ്സ് സ്റ്റോപ്പ് ചെയ്യുന്നതിലൂടെയും ഫോണിന്റെ വേഗത നിയന്ത്രിക്കാൻ കഴിയും.

Post a Comment

Previous Post Next Post
Join Our Whats App Group