കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക സാമൂഹിക ഉന്നമനം ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ സ്ത്രീകൾക്ക് വേണ്ടി മാത്രം കുടുംബശ്രീ മുഖാന്തരം നടപ്പിലാക്കുന്ന പദ്ധതികളും നിരവധിയാണ്. കേരള സർക്കാർ പുറത്തിറക്കിയ പുതിയ പ്രഖ്യാപനം അനുസരിച്ച് കുടുംബശ്രീയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇനി പോലീസിൽ ഭാഗമാകാനും സാധിക്കും.
അതിനായി ‘സ്ത്രീ കർമ്മ സേന’ എന്ന പേരിൽ കേരള പോലീസിന്റെ ഭാഗമായി തന്നെ പുതിയ സംഘങ്ങൾ രൂപീകരിക്കുന്നതാണ് താണ്. കുടുംബശ്രീയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾക്ക് പ്രത്യേക യൂണിഫോം, ആവശ്യമായ പരിശീലനം എന്നിവ പോലീസിന്റെ ഭാഗത്തു നിന്നും നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗ രേഖ തയ്യാറാക്കിയിട്ടുള്ളത് ഡിജിപി അനിൽ കാന്തിന്റെ നേതൃത്വത്തിലാണ്. എന്നാൽ തിരഞ്ഞെടുക്കപ്പെടുന്ന സ്ത്രീകൾ കേരള പോലീസിൽ ഡയറക്ട് വർക്ക് ചെയ്യുന്ന രീതിയിൽ ആയിരിക്കില്ല ഉണ്ടാവുക. പകരം സ്റ്റുഡന്റസ് പോലീസ് കേഡറ്റ് വർക്ക് ചെയ്യുന്ന രീതിയിൽ പ്രത്യേക വിഭാഗങ്ങളായി വർക്ക് ചെയ്യാൻ സാധിക്കുന്നതാണ്. പോലീസ് സ്റ്റേഷനുകളിൽ സ്ത്രീകൾക്ക് കൂടുതൽ സൗഹാർദ്ദപരമായി പെരുമാറാൻ സാധിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പുതിയ തുടക്കം സർക്കാർ ആരംഭിക്കുന്നത്. ഇതു വഴി കേരളത്തിലെ സ്ത്രീകൾക്ക് കൂടുതൽ സുരക്ഷ ഉറപ്പു വരുത്താനും സാധിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന കുടുംബശ്രീ പ്രവർത്തകർ ആഴ്ചയിൽ മൂന്നു ദിവസമെങ്കിലും പോലീസ് സ്റ്റേഷനിൽ ഉണ്ടായിരിക്കേണ്ടതാണ്. ഡി.ജി.പി, നിയമസമിതി എന്നിവർ ഒത്തൊരുമിച്ചു കൊണ്ടാണ് ഇത്തരത്തിലൊരു പുതിയ സംവിധാനം രൂപീകരിച്ചിട്ടുള്ളത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ രൂപരേഖ തയ്യാറാക്കുന്നതിനായി ആദ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും ഡിജിപിക്ക് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ സമൂഹത്തിൽ വലിയ രീതിയിലുള്ള പങ്ക് കുടുംബശ്രീ കളിൽ നിന്നും ലഭിക്കുന്നുണ്ട്. പുതിയ സംവിധാനം കൂടി നിലവിൽ വരുന്നതിലൂടെ കുടുംബശ്രീ സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കും എന്നത് മാത്രമല്ല സ്ത്രീകളുടെ സുരക്ഷയ്ക്ക് ഒരു പടി കൂടി മുകളിൽ ഉറപ്പുവരുത്താനും സാധിക്കുന്നു.
എന്താണ് പശു കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി? കേന്ദ്ര സർക്കാർ പുറത്തു വിട്ടിട്ടുള്ള മറ്റൊരു പദ്ധതി അനുസരിച്ച് കർഷകർക്ക് വരുമാനം വർദ്ധിപ്പിക്കുന്നതിനും, മൃഗസംരക്ഷണമേഖല കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി പശു കിസാൻ ക്രെഡിറ്റ് കാർഡ് ബാങ്കുകൾ വഴി വിതരണം ആരംഭിച്ചു. വെറും നാല് ശതമാനം പലിശ നിരക്കിൽ മൂന്നു ലക്ഷം രൂപ വരെ പദ്ധതിപ്രകാരം ആനുകൂല്യമായി നേടാവുന്നതാണ്. പശു, പന്നി, മുയൽ, ആട്, അലങ്കാരത്തിന് വളർത്തുന്ന പക്ഷികൾ, മത്സ്യകൃഷി എന്നിവയ്ക്കായി ലോൺ തുക വിനിയോഗിക്കാവുന്നതാണ്.
പശു കിസാൻ ക്രെഡിറ്റ് കാർഡ് ലോൺ ലഭിക്കുന്നതിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ ആധാർ കാർഡ്, പാൻ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് എന്നിവ ആവശ്യമാണ്. അർഹരായ വ്യക്തികൾക്ക് അടുത്തുള്ള ബാങ്കുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ അറിയാനും, അപേക്ഷകൾ സമർപ്പിക്കാനും സാധിക്കുന്നതാണ്. എന്താണ് പ്രവാസി ഒറ്റത്തവണ സാന്ത്വന പദ്ധതി? പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും വേണ്ടി സർക്കാർ ആവിഷ്കരിച്ചിട്ടുള്ള ഒറ്റത്തവണ ‘ സാന്ത്വന’ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. വാർഷികവരുമാനം ഒന്നരലക്ഷം രൂപയ്ക്ക് താഴെയുള്ള പ്രവാസികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം.മരണപെട്ട പ്രവാസികളുടെ കുടുംബാംഗങ്ങൾക്ക് 1 ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി അമ്പതിനായിരം രൂപ വരെയും പദ്ധതി പ്രകാരം നേടാവുന്നതാണ്.
പ്രവാസികളായ ആളുകളുടെ പെൺമക്കളുടെ വിവാഹ ആവശ്യത്തിനായി 15000 രൂപ, ഭിന്നശേഷിക്കാരായ മക്കൾ ഉള്ളവർക്ക് 10,000 രൂപയും പദ്ധതിപ്രകാരം ലഭിക്കുന്നതാണ്. രണ്ടു വർഷമെങ്കിലും പ്രവാസജീവിതം നയിച്ച വ്യക്തികൾക്ക് ഓൺലൈനായി ഇപ്പോൾ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്. അപേക്ഷകൾ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയുന്നതിന് നോർക്ക-റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org സന്ദർശിക്കാവുന്നതാണ്. അല്ലായെങ്കിൽ ടോൾ ഫ്രീ നമ്പറായ 1800 425 3939 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment