കണ്ണൂർ:
ഗവൺമെന്റ് കോളേജിൽ കുത്തേറ്റു മരിച്ച എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന് സ്മാരകം പണിയാൻ ഒരുങ്ങി സിപിഎം. ഇതിനായി 8 സെന്റ് ഭൂമിയാണ് പാർട്ടി വിലക്ക് വാങ്ങിയത്. വീടിനു സമീപമുള്ള ഈ സ്ഥലത്താണ് ധീരജിനായി സ്മാരകം ഒരുങ്ങുന്നത്.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തിലാണ് ധീരജിനു കുത്തേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് ശേഷം തളിപ്പറമ്പിൽ സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആറുമണിയോടെ, മൃതദേഹം തളിപ്പറമ്പിൽ എത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ധീരജ് വധക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. ഇയാളെ കൂടാതെ, കേസിൽ വേറെ അഞ്ചു പ്രതികൾ കൂടി പിടിയിലായി
Post a Comment