താനൂർ: ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്വ മര്‍വ (10) എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂരിൽ വട്ടത്താണി വലിയപാടത്തിന് സമീപമാണ് സംഭവം.
മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. ബന്ധു വീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെയാണ് അപകടമുണ്ടായത്.
ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങി കിടന്ന നിലയിലാണ് കണ്ടെത്തിയത്.
Post a Comment