ധർമ്മടം സത്രം-സ്വാമിക്കുന്ന് റോഡിൽ ധർമ്മടം സത്രം മുതൽ മൊയ്തുപാലം വരെ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 15 വരെ പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ചിറക്കുനി-റെയിൽവെ സ്റ്റേഷൻ റോഡിൽ നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹന ഗതാഗതം ജനുവരി 15 വരെ പൂർണ്ണമായി നിരോധിച്ചു. വാഹനങ്ങൾ സമീപത്തുള്ള മറ്റ് റോഡുകൾ വഴി പോകേണ്ടതാണെന്ന് പി ഡബ്ല്യു ഡി റോഡ്‌സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Post a Comment