വയനാട്:
സ്വകാര്യ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ സംഭവത്തിൽ പോലീസ് 15 പേരെ കസ്റ്റഡിയിലെടുത്തു. ഇവർ ക്വട്ടേഷൻ സംഘത്തിലുള്ളവരാണ്.
പോലീസ് പിടികൂടിയതിൽ ടിപി വധക്കേസിലെ രണ്ടാം പ്രതി കിർമാണി മനോജ് ഉൾപ്പെടെ 15 പേരടങ്ങുന്ന സംഘത്തെയാണ്. ടിപി കേസിൽ പരോൾ ലഭിച്ച് പുറത്തിറങ്ങിയതാണ് കിർമാണി മനോജ്.
വയനാട് പടിഞ്ഞാറത്തറയിലുള്ള സ്വകാര്യ റിസോർട്ടിലായിരുന്നു മയക്കുമരുന്ന് പാർട്ടി അരങ്ങേറിയത്. പോലീസ് നടത്തിയ പരിശോധനയിൽ അതിമാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയിട്ടുണ്ട്.
പിടിയിലായവരെല്ലാം ക്രിമിനൽക്കേസ് പ്രതികളും ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെട്ടവരുമാണെന്നാണ് പോലീസ് അറിയിച്ചു. ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്പളക്കാട് മുഹ്സിൻ എന്ന ഗുണ്ടാ നേതാവിൻ്റെ വിവാഹ വാർഷിക ആഘോഷമായിരുന്നു റിസോർട്ടിൽ നടന്നത് എന്നാണ്.
ലഹരി മരുന്ന് പാർട്ടി നടക്കുന്നതിനിടെ ഇന്ന് പുലർച്ചെയായിരുന്നു പൊലീസ് നടപടി. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് റിസോർട്ടിൽ ഷാഡോ പോലീസിനെ വിന്യസിച്ചിരുന്നു. വയനാട് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട് ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
Post a Comment