Join Our Whats App Group

ചതിക്കുഴിയിൽ വീഴല്ലേ : മുന്നറിയിപ്പുമായി കേരള പൊലീസ്

ഹണി ട്രാപ്പില്‍ വീഴല്ലേ..! മുന്നറിയിപ്പുമായി കേരള പൊലീസ്
സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന ഹണി ട്രാപ്പ് തട്ടിപ്പിനെതിരെ കനത്ത മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്ത്. അപരിചിതമായ പ്രൊഫൈലുകളില്‍ നിന്ന് വരുന്ന സൗഹൃദക്ഷണത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടര്‍ന്ന് വീഡിയോ കോളിന് ക്ഷണിക്കുകയും, കാള്‍ അറ്റന്‍ഡ് ചെയ്താല്‍ മറുവശത്തു അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിന്‍ഡോ സ്‌ക്രീനില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന ആളുടെ മുഖം ഉള്‍പ്പെടെ റെക്കോര്‍ഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടുകയും ചെയ്യും എന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം തങ്ങളുടെ സമൂഹ മാധ്യമ പേജുകളിലൂടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഇങ്ങനെ റെക്കോര്‍ഡ് ചെയ്തതിന് ശേഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യു ട്യൂബിലും ഇടുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമാകും ആവശ്യം. ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചു നല്‍കിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്. ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കള്‍ക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂര്‍ണ വിവരങ്ങള്‍ നേരത്തെ തന്നെ ഇവര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാകും. അതിനാല്‍ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നര്‍ത്ഥം. 

ഇത്തരത്തില്‍ ട്രാപ്പില്‍പെട്ടാല്‍ യാതൊരു കാരണവശാലും തട്ടിപ്പുകാര്‍ക്ക് പണം കൈമാറരുതെന്നും ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group