സ്ത്രീകള്‍ക്കുണ്ടാകുന്ന രോഗങ്ങളില്‍ പുറത്തുപറയാന്‍ മടിച്ചു ചികിത്സ തേടാതിരിക്കുന്ന രോഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് വെള്ളപോക്ക് അഥവാ ലൂക്കോറിയ. സ്ത്രീകള്‍ പ്രത്യേകിച്ചു വിവാഹിതരായവരുടെ പ്രധാന പരാതിയാണ് യോനിമാര്‍ഗത്തിലൂടെ വെള്ളം പോലെയോ, വെള്ള നിറത്തിലോ സ്രാവമുണ്ടാകുന്നു എന്നത്. നാട്ടിന്‍പുറങ്ങളില്‍ മേഘം, അസ്ഥിയുരുക്കം, ഉഷ്ണത്തിന്റെ അസുഖം എന്നൊക്കെ പല പേരുകളില്‍ അറിയപ്പെടുന്ന വെള്ളപോക്ക് പല സ്ത്രീകളെയും വളരെയധികം അസ്വസ്ഥരാക്കുന്നു.പലപ്പോഴും ഈ വിഷയത്തെ കുറിച്ചുള്ള അജ്ഞത അവരെ നോർമലായി ഉണ്ടാ കുന്ന വെള്ളപ്പൊക്കിനെ പോലും പലരും രോഗമായി കാണുന്നു. അനാവശ്യമായി തനിക്ക് അണുബാധയാണെന്ന് തെറ്റിദ്ധരിക്കുന്നു.അതുപോലെ ചില സ്ത്രീകൾ ഇത് മറച്ചു വെക്കുന്നു. എന്തോ വലിയ രോഗം ആണെന്നും തന്റെ നല്ല പാതിയോട് പോലും തുറന്ന് പറയാത്ത സ്ത്രീകളും ഉണ്ട്.
വെള്ളപോക്ക്
സാധാരണ ഗതിയിൽ സ്ത്രീകളുടെ യോനിയിൽ നിന്നും നശിച്ച കോശങ്ങളും, ബാക്റ്റീരിയയും യോനിയിലുള്ള ഗ്രന്ഥികളിൽ നിന്നും പുറപ്പെടുവിക്കുന്ന ദ്രാവകം വഴി പുറം തള്ളുന്നു. അതാണ് വെള്ളപോക്ക്. തികച്ചും നോർമലായ ഒരു പ്രക്രിയ മാത്രമാണ് അത്.സാധാരണ ഗതിയിൽ ഇവ വെള്ളം പോലെയോ അല്ലെങ്കിൽ പാലിന്റെ വെള്ള കളറിലോ ആവാം. പൊതുവെ സ്ത്രീകളിൽ അണ്ഡോൽപ്പാദനം നടക്കുമ്പോൾ, മുലയൂട്ടുമ്പോൾ, ലൈംഗിക ഉത്തേജനം ഉണ്ടാകുമ്പോൾ ഒക്കെ വെള്ളപൊക്കു കണ്ടു വരാം. പക്ഷെ പേടിക്കേണ്ട . അത് തികച്ചും സ്വാഭാവികമാണ്.
എപ്പോഴാണ് വെള്ളപൊക്കു ശ്രദ്ധിക്കേണ്ടത്?
നിറത്തിലോ, മണത്തിലോ,രൂപത്തിലോ വ്യത്യാസം വരികയോ, യോനിയിൽ ചൊറിച്ചിലോ, പുകച്ചിലോ അനുഭവപ്പെടുകയോ ഉണ്ടായാൽ ശ്രദ്ധിക്കുക.
എന്തുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്?
ഒരുപക്ഷേ ബാക്റ്റീരിയൽ അണുബാധ മൂലം , പ്രമേഹം ഉള്ളവരിൽ, സ്റ്ററോയ്ഡ്സ് ഉപയോഗിക്കുന്നവരിൽ, ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരിൽ, ഗർഭാശയമുഖ ക്യാൻസർ ഉള്ളവരിൽ, ലൈംഗിക രോഗങ്ങൾ ഉള്ളവരിൽ( gonorrhea,chlamydia), മണമുള്ള സോപ്പ് ഉപയോഗിക്കുന്നവരിൽ, douche( വെള്ളം സ്‌പ്രേ ചെയ്തു യോനി കഴുകുന്ന ഒരു ഉപകരണം) ഉപയോഗിക്കുന്നവരിൽ, ട്രിക്കോമോണിയസൈസ് (trichomoniasis)( ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു രോഗം), മാസക്കുളി നിന്ന് സ്ത്രീകളിൽ, പൂപ്പൽ അണുബാധ,pelvic inflammatory disease ഉള്ളവരിൽ ഒക്കെ രൂപത്തിലോ, നിറത്തിലോ, മണത്തിലോ വെള്ളപോക്കിന് മാറ്റം സംഭവിച്ചതു മൂലം ചികിൽസ വേണ്ടി വരാം.പല തരത്തിൽ ഉള്ള ഡിസ്ചാർജ്
1.ബ്രൗണ് അല്ലെങ്കിൽ ചുവപ്പ് കലർന്ന ഡിസ്ചാർജ് :
ഒരു പക്ഷെ സ്പോട്ടിങ് ആയി ചുവപ്പോ ബ്രൗണ് നിറത്തിലോ രക്തം കണ്ടാൽ അബോർഷനാവാം. ഗര്ഭിണിയാകുവാൻ സാധ്യത ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കൂടാതെ എൻഡൊമെട്രിയൽ ക്യാൻസർ, ഗര്ഭാശയമുഖ ക്യാൻസർ തുടങ്ങിയവയിലും ഇവ കാണാം.2.മഞ്ഞ നിറം ,പച്ച നിറം
ലൈംഗിക രോഗങ്ങൾ ആയ ഗോണോര്‍ഹിയ (gonorrhea), ക്ലാമൈഡ chlamydia ആകാം
3.കൈകളിൽ ഒട്ടിപിടിച്ചു വലിയുന്ന തരത്തിൽ ഉള്ളവ ആണെങ്കിൽ അവ അണ്ഡോൽപ്പാദനം സൂചിപ്പിക്കുന്നു.
4.പതഞ്ഞു മഞ്ഞയോ, പച്ചയോ നിറവും, ചീത്ത മണവും ആണെങ്കിൽ :
Trichomoniasis – സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരാം5.കട്ടിയുള്ള വെള്ള നിറത്തിൽ ചീസ് പോലെയുള്ള ഡിസ്ചാർജ് :
യീസ്റ്റ് അണുബാധമൂലമാകാം ഈ തരത്തിൽ ഉള്ള ഡിസ്ചാർജ്
6.വെള്ളയോ, ഗ്രേ, മൽസ്യത്തിന്റെ നാറ്റമുള്ള ഡിസ്ചാർജ് ആണെങ്കിൽ ബാക്റ്റീരിയൽ വജൈനോസിസ് ആവാം.
പ്രതിരോധം
1.ആർത്തവ സമയത്തു ശുചിത്വം കത്തുസൂക്ഷിക്കുക. 4 മണിക്കൂർ കൂടുമ്പോൾ പാഡ് മാറ്റുക. മെൻസ്ട്രൽ കപ്പ് ആണ് ഉപയോഗിക്കുന്നതെങ്കിൽ 12 മണിക്കൂറിൽ കൂടുതൽ ഒരു തവണ ഉപയോഗിക്കരുത്. ശേഷം രക്തം കളഞ്ഞു കഴുകി വൃത്തിയാക്കിയ്തിന് ശേഷം മാത്രം കപ്പ് ഉപയോഗിക്കുക.2. സുരക്ഷിതമായ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.
കോണ്ടം ഉപയോഗിക്കുക. എത്ര തന്നെ വിശ്വാസം ഉള്ള ആളാണെങ്കിലും കോണ്ടം ഉപയോഗിച്ചു മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.3. കോട്ടൻ അടിവസ്ത്രം മാത്രം ഉപയോഗിക്കുക. ദിവസവും അടിവസ്ത്രം മാറ്റുക. കഴുകി വെയിലത്തു ഉണക്കുക( വെയിൽ അണുബാധയകറ്റുവാൻ സഹായിക്കും). നനഞ്ഞ അടിവസ്ത്രം ഉപയോഗിക്കാതെയിരിക്കുക.4.മണമുള്ള സോപ്പുകൾ ഉപയോഗിച്ചു യോനി കഴുകാതെയിരിക്കുക. കട്ടി കുറഞ്ഞ സോപ്പ്, അല്ലെങ്കിൽ വജൈനൽ വാഷ് ഇന്ന് വിപണിയിൽ ലഭ്യമാണ്.5. ഫ്‌ളവേര്ഡ് കോണ്ടം ഓറൽ സെക്സിന് വേണ്ടിയുള്ളതാണ്. ലൈംഗിക ബന്ധത്തിന് അവയുപയോഗിച്ചാൽ സ്ത്രീകൾക്ക് യീസ്റ്റ് അണുബാധ യോനിയിൽ ഉണ്ടാകാം. അതുകൊണ്ട് ഫ്‌ളവേര്ഡ് അല്ലാത്ത സാധാരണ കോണ്ടം മാത്രം ലൈംഗിക ബന്ധത്തിന് ഉപയോഗിക്കുക.6.അണുബാധ ഉണ്ടെന്ന് സംശയം തോന്നിയെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കുക. അല്ലെങ്കിൽ അണുബാധ കൂടി പി ഐ ഡി പോലെയുള്ള അസുഖങ്ങൾ വരാം.7.വജൈനല്‍ ഡൗച്ച് (vaginal douche) ഉപയോഗിക്കാതെ ഇരിക്കുക. യോനി കഴുകുന്ന ഒരു സ്‌പ്രേ പോലത്തെ സാധനമാണ്. പണ്ട് കാലത്ത് ഇവ ലൈംഗിക ബന്ധത്തിന് ശേഷം ശുക്ലം യോനിയിൽ നിന്ന് കഴുകി കളയുവാൻ ഉപയോഗിച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ ഗര്ഭിണിയാകുവാനുള്ള സാധ്യത കുറയും എന്നു പണ്ട് വിശ്വസിച്ചിരുന്നു. പക്ഷെ അത് തെറ്റായ വിശ്വാസം ആയിരുന്നു കൂടാതെ (douche) ഡൗച്ച്ചെയ്യുന്നതിലൂടെ ഗർഭാശയ മുഖ ക്യാൻസർ, എൻഡൊമെട്രിയോസിസ്, പി ഐ ഡി (PID), ലൈംഗിക രോഗങ്ങൾ വരാൻ സാധ്യത കൂടുകയെയുള്ളൂ.8. ടിഷ്യൂവോ തുണിയോ ഉപയോഗിച്ചു തുടയ്ക്കുമ്പോൾ യോനിയിൽ നിന്നും പിറകോട്ട് തുടയ്ക്കുക. ഒരിക്കലും പിന്നിൽ നിന്ന് മുൻപോട്ട് തുടയ്ക്കരുത്. കാരണം മലദ്വാരത്തിന് ചുറ്റുമുള്ള അണുക്കൾ യോനിയിൽ വരുവാൻ സാധ്യതയേറുന്നു. അതിനാൽ മുൻപിൽ നിന്ന് പിന്നിലോട്ടു മാത്രം തുടയ്ക്കുക. ഈ രീതി കുട്ടികളിലും ഉപയോഗിക്കുക.
ചികിത്സ
1. നിങ്ങളുടെ അണുബാധ അനുസരിച്ചു ഡോക്ടർ ആന്റിബയോട്ടിക്കുകൾ, അല്ലെങ്കിൽ ആന്റിഫങ്ങൽ മരുന്നുകളോ തരും. യോനിയിൽ വെക്കാവുന്ന ഗുളികകളും ഉണ്ടാവും. കൂടാതെ പുരട്ടുവാൻ ക്രീമുകളും തരാം .2. കൂടാതെ മുകളിൽ എഴുതിയ അണുബാധ വരാതെയിരിക്കുവാനുള്ള മാർഗ്ഗങ്ങളും സ്വീകരിക്കുക.Pap സ്മിയർ ഗർഭാശയമുഖ കോശങ്ങൾക്ക് മാറ്റം ഒന്നുമില്ലലോ എന്നു സ്ഥിതീകരിക്കുവാൻ ഒരുപക്ഷേ ഡോക്ടർ നിർദ്ദേശിക്കാം. രോഗം ഇല്ലാത്ത സ്ത്രീകളും വർഷത്തിൽ ഒന്ന് ഇത് ചെയ്യുന്നത് വളരെ നല്ലതാണ്. ക്യാൻസറോ, ഭാവിയിൽ ക്യാൻസർ വരാൻ സാധ്യത ഉള്ള വിധം കോശങ്ങൾക്ക് മാറ്റം ഉണ്ടോ എന്ന് അറിയുവാൻ സാധിക്കും. അല്ലെങ്കിൽ യോനിയിൽ നിന്നുള്ള ദ്വവം ചിലപ്പോൾ അണുബാധ തിരിച്ചറിയുവാൻ മൈക്രോസ്കോപ്പിൽ വെച്ചു നോക്കാവുന്നതാണ്.
إرسال تعليق