എന്താ ഒരു വയ്യായ്ക എന്ന് ആരോടെങ്കിലും ചോദിച്ചാൽ ആദ്യം കിട്ടുക 'വല്ലാത്ത ക്ഷീണമാണേ' എന്ന മറുപടിയാകും. പുരുഷൻമാരെക്കാൾ ഈ ക്ഷീണത്തിൽ മുന്നിൽ നിൽക്കുന്നത് സ്ത്രീകൾതന്നെ. എന്നാൽ സ്ത്രീകൾ പറയുന്ന ഈ ക്ഷീണം ഒരിക്കലും അവഗണിക്കരുത്. ഇത് ക്രോണിക് ഫറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണമാകാം.
ഒരു കാരണമവുമില്ലാതെ എപ്പോഴും ക്ഷീണം തോന്നുക, ഉറക്കം തൂങ്ങുക, ഒന്നിനും കൊള്ളില്ലെന്ന തോന്നൽ ഇവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. 40നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്.
ചില അണുബാധകളും ഈ രോഗത്തിനു കാരണമാകുന്നുണ്ട്. ഗ്ലാൻഡുകളുടെ പ്രവർത്തന തകരാറും കാരണമാകാം. പാരിസ്ഥിതിക പ്രശ്നങ്ങളും ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മാനസിക രോഗത്തിന്റെ ആരംഭമായും അപൂർവമായ ഈ രോഗാവസ്ഥ കണ്ടുവരുന്നു.
രോഗലക്ഷണങ്ങൾ
∙ ദിവസവും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്തത്ര ക്ഷീണം
∙ നല്ല ഉറക്കം കിട്ടാതെ വരിക
∙ ആവശ്യത്തിനുള്ള ഉറക്കം ലഭിച്ചാലും ഉൻമേഷം അനുഭവപ്പെടാതിരിക്കുക
∙ പേശികൾക്കും സന്ധികൾക്കും വേദന
∙ അസാധാരണമായ തലവേദന, കാഴ്ച പ്രശ്നങ്ങൾ, കണ്ണിനു വേദന
∙ നിൽക്കുമ്പോൾ വിറയൽ
∙ ഉത്കണ്ഠ, മൂഡ് മാറ്റം
∙ ചെറിയ പനി, തൊണ്ടവേദന, കഷത്തിലും കഴുത്തിലും കഴലവീക്കം
∙ വയറ്റിൽ അസ്വാസ്ഥ്യം
പൊണ്ണത്തടിയുള്ള സ്ത്രീകളിലും അലർജി മരുന്ന് കഴിക്കുന്നവരിലും ക്രോണിക് ഫറ്റിഗ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കാണാറുണ്ട്. ക്ഷീണം തോന്നിയാൽ നിസ്സാരമാക്കാതെ മറ്റു രോഗങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്.
إرسال تعليق