Join Our Whats App Group

മഴയൊന്നും ജനം അറിയേണ്ടതില്ല, മന്ത്രിയുള്ള വേദിയിൽ റോഡ് പണിയെ വിമർശിച്ച് നടൻ ജയസൂര്യ

കൊച്ചി:മന്ത്രി മുഹമ്മദ് റിയാസുള്ള വേദിയിൽ വച്ച് റോഡ് അറ്റകുറ്റപ്പണിയെ വിമര്‍ശിച്ച് നടൻ ജയസൂര്യ. മഴയാണ് തടസമെന്നത് ജനം അറിയേണ്ടതില്ല. അങ്ങനെയെങ്കിൽ ചിറാപ്പുഞ്ചിയില്‍ റോഡ് കാണില്ല. 

റോഡ് നികുതി അടയ്ക്കുന്നവര്‍ക്ക് നല്ല റോഡ് വേണം. മോശം റോഡുകളില്‍ വീണു മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും ജയസൂര്യ ചോദിച്ചു.

അതേസമയം, റോഡ് അറ്റകുറ്റപ്പണിയുടെ ഉത്തരവാദിത്തം കരാറുകാരനാണെന്ന് ആവര്‍ത്തിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പരിപാലന കാലാവധിയില്‍ കരാറുകാരന്‍ അറ്റകുറ്റപ്പണി നടത്തണം. അത് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. പഡബ്ല്യുഡി റോഡ് പരിപാലന ബോര്‍ഡ് സ്ഥാപിക്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

Post a Comment

Previous Post Next Post
Join Our Whats App Group