Join Our Whats App Group

അതി ദരിദ്രരെ കണ്ടെത്തല്‍: ഹെല്‍പ് ഡസ്‌ക് ആരംഭിച്ചു



കണ്ണൂര്‍ : സംസ്ഥാന സര്‍ക്കാറിന്റെ അഭിമാന പദ്ധതികളിലൊന്നായ അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയുടെ വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബര്‍ ആറ് തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും.


വിവരശേഖരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ജില്ലാതല ഹെല്‍പ് ഡസ്‌ക് ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തനം തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. അതി ദരിദ്രരുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെയാണ് എന്യൂമറേറ്റര്‍ മുഖേന ശേഖരിക്കുന്നത്. വിവരശേഖരണ സമയത്ത് മൊബൈല്‍ ആപ്പിനുണ്ടാകുന്ന തടസങ്ങള്‍ പരിഹരിക്കുകയാണ് ഹെല്‍പ് ഡസ്‌കിന്റെ ഉദ്ദേശം.


0497 2700143, 9495295077 എന്നിവയാണ് ഹെല്‍പ് ഡസ്‌ക് നമ്പറുകള്‍. പരിപാടിയില്‍ ജില്ലാ നോഡല്‍ ഓഫീസര്‍ റ്റെനി സൂസന്‍ ജോണ്‍, ജില്ല ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

Previous Post Next Post
Join Our Whats App Group