Join Our Whats App Group

പയ്യന്നൂർ: ഗൃഹനാഥൻ തീവണ്ടി തട്ടി മരിച്ച നിലയിൽ

 


പയ്യന്നൂർ:

നിർമ്മാണ തൊഴിലാളിയായ ഗൃഹനാഥനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കടന്നപ്പള്ളി ചെറുവാച്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദാമോദരൻ – കാർത്ത്യായനി ദമ്പതികളുടെ മകൻ വാർപ്പ് മേസ്ത്രിയായ മുതലക്കടിയൻ മനോഹരനെ (49)യാണ് ഇന്ന് രാവിലെ 9.30 മണിയോടെ പയ്യന്നൂർ കിഴക്കേ കണ്ടങ്കാളിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.ഭാര്യ. സുനിത, മക്കൾ: അഭിഷേക്, അഭിനവ് സഹോദരങ്ങൾ. സൽഗുണൻ, ഗിരീഷ്, ഹരീഷ് ,ഉഷ. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് മാറ്റി. പയ്യന്നൂർ എസ്.ഐ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.

Post a Comment

Previous Post Next Post
Join Our Whats App Group