Join Our Whats App Group

പെണ്‍കുട്ടികളെ വട്ടമിട്ടു സെക്സ് റാക്കറ്റുകള്‍; ഓണ്‍ലൈന്‍ കാലത്തു തുടങ്ങിയ സൗഹൃദങ്ങള്‍ വലിയ ചതിക്കെണിയാകാന്‍ സാധ്യത; മാതാ-പിതാക്കള്‍ക്ക് മുന്നറിപ്പു നല്‍കി പോലീസ്


കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ലം തീ​ര്‍​ത്ത ഓ​ണ്‍ ലൈ​ന്‍ ക്ലാ​സു​ക​ളു​ടെ തു​ട​ര്‍​ച്ച​യാ​യി പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ ക്കും ജാഗ്രതാ നിര്‍ദേശവുമായി പോലീസ്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്തു കുട്ടികള്‍ പതിവിലേറെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്തിരുന്നു. ക്ലാസുകള്‍ അവസാനിച്ച ശേഷവും പലരും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ തയാറായിട്ടില്ല. ഒാണ്‍ലൈന്‍ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങള്‍ പെണ്‍കുട്ടികള്‍ക്കു വലിയ ചതിക്കെണിയാകാന്‍ സാധ്യതയുണ്ടെന്നു പോലീസ്. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും പോലീസ് പറ‍യുന്നു. ഒാണ്‍ലൈന്‍ സൗഹൃദങ്ങള്‍ ചതിക്കെണിയിലാക്കുന്ന സംഭവങ്ങള്‍ സമീപകാലത്തു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. വലിയൊരു വിഭാഗത്തിന്‍റെ ഓ​ണ്‍ ലൈ​ന്‍ ക്ലാ​സു​ക​ള്‍ ത​ത്കാ​ല​ത്തേ​ക്കെ​ങ്കി​ലും മാ​റി​യെ​ങ്കി​ലും ഫോ​ണ്‍ ന​മ്ബ​റു​ക​ള്‍ തേ​ടി​പ്പി​ടി​ച്ചും മ​റ്റ് സോ​ഷ്യ​ല്‍ മീ​ഡി​യ ഗ്രൂ​പ്പു​ക​​ള്‍ വ​ഴി​യും ഇ​വ​ര്‍ ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന കാ​ര്യം ര​ക്ഷി​താ​ക്ക​ള്‍ ഗൗ​ര​വ​മാ​യി എ​ടു​ക്ക​ണം. ഇപ്പോഴും മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇതു ഗൗര വത്തോടെ കണക്കി ലെടുക്കണം

Post a Comment

Previous Post Next Post
Join Our Whats App Group