കോഴിക്കോട്: കോവിഡ് കാലം തീര്‍ത്ത ഓണ്‍ ലൈന്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്‍ ക്കും ജാഗ്രതാ നിര്‍ദേശവുമായി പോലീസ്.
ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്തു കുട്ടികള്‍ പതിവിലേറെ മൊബൈല്‍ ഫോണ്‍ കൈകാര്യം ചെയ്തിരുന്നു. ക്ലാസുകള്‍ അവസാനിച്ച ശേഷവും പലരും മൊബൈല്‍ ഫോണ്‍ ഉപേക്ഷിക്കാന്‍ തയാറായിട്ടില്ല. ഒാണ്‍ലൈന്‍ കാലത്തു സൃഷ്ടിച്ച സൗഹൃദങ്ങള്‍ പെണ്‍കുട്ടികള്‍ക്കു വലിയ ചതിക്കെണിയാകാന്‍ സാധ്യതയുണ്ടെന്നു പോലീസ്. ഇക്കാര്യത്തില്‍ പെണ്‍കുട്ടികളും മാതാപിതാക്കളും ശ്രദ്ധിക്കണമെന്നും പോലീസ് പറയുന്നു. ഒാണ്‍ലൈന്‍ സൗഹൃദങ്ങള്‍ ചതിക്കെണിയിലാക്കുന്ന സംഭവങ്ങള്‍ സമീപകാലത്തു വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍. വലിയൊരു വിഭാഗത്തിന്‍റെ ഓണ്‍ ലൈന്‍ ക്ലാസുകള്‍ തത്കാലത്തേക്കെങ്കിലും മാറിയെങ്കിലും ഫോണ്‍ നമ്ബറുകള്‍ തേടിപ്പിടിച്ചും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴിയും ഇവര്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന കാര്യം രക്ഷിതാക്കള്‍ ഗൗരവമായി എടുക്കണം. ഇപ്പോഴും മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇതു ഗൗര വത്തോടെ കണക്കി ലെടുക്കണം
إرسال تعليق