Join Our Whats App Group

സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്കം...

 സി​പി​എം 23ാം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്കം. ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​നം പാ​ർ​ട്ടി കോ​ൺ​ഗ്ര​സി​ന് വേ​ദി​യാ​കു​ന്ന ക​ണ്ണൂ​രി​ൽ. വ​യ​നാ​ടും സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​കു​ന്ന കൊ​ച്ചി​യി​ലും 15ന് ​ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങും. മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 



കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ വീ​ണ്ടും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ​ക്ക് പ്ര​ക്തി​യേ​റി​യാ​ണ്. ഒ​ന്ന​ര ദി​വ​സ​ത്തി​ല​ധി​കം നീ​ണ്ടു നി​ൽ​ക്കു​ന്ന ഗ്രൂ​പ്പ് -പൊ​തു​ച​ർ​ച്ച​ക​ളാ​ണ് ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ന​ട​ക്കു​ക. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വി​ജ​യം മു​ത​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ഉ​യ​രു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ വ​രെ സ​മ്മേ​ള​ന​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വെ​ച്ചേ​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും എ​ല്ലാ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ലും ഭൂ​രി​ഭാ​ഗം സ​മ​യ​വും പ​ങ്കെ​ടു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ. 


അ​സു​ഖ​ബാ​ധി​താ​യ​തി​നെ തു​ട​ർ​ന്ന് സി​പി​എം ച​രി​ത്ര​ത്തി​ൽ ത​ന്നെ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ പ​ങ്കെ​ടു​ക്കാ​തെ​യു​ള്ള ഒ​രു സ​മ്മേ​ള​ന കാ​ല​യ​ള​വി​നാ​ണ് സി​പി​എം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്. വി.​എ​സ് - പി​ണ​റാ​യി പോ​രി​ന് പൂ​ർ​ണ​മാ​യും തീ​ര​ശീ​ല വീ​ണ​ശേ​ഷ​മു​ള്ള സ​മ്മേ​ള​നം. കോ​ടി​യേ​രി - പി​ണ​റാ​യി അ​ച്ചു​ത​ണ്ടി​ലേ​ക്ക് സി​പി​എ​മ്മി​ന്‍റെ ശ​ക്തി കേ​ന്ദ്രീ​ക​രി​ക്ക​പ്പെ​ട്ട ശേ​ഷ​മെ​ത്തു​ന്ന സ​മ്മേ​ള​ന​ങ്ങ​ൾ ഏ​റെ രാ​ഷ്‌​ട്രീ​യ പ്ര​സ​ക്തി​യു​ള്ള​താ​ണ്. 


നി​ല​വി​ൽ സി​പി​എ​മ്മി​ന്‍റെ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ ത​ന്നെ വീ​ണ്ടും സെ​ക്ര​ട്ട​റി​മാ​രാ​യി തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സി​പി​എം വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. എ​ന്നാ​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ വേ​ള​യി​ലും സി​പി​എം ഉ​യ​ർ​ത്തി​യ "പു​തു​മു​ഖ സി​ദ്ധാ​ന്തം' സ​മ്മേ​ള​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​ർ മാ​റി​യി​ല്ലെ​ങ്കി​ൽ പോ​ലും സെ​ക്ര​ട്ടേ​റി​യേ​റ്റി​ലു​ൾ​പ്പെ​ടെ വ​ലി​യ അ​ഴി​ച്ചു പ​ണി​ക​ളു​ണ്ടാ​കും. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി പു​തു​മു​ഖ​ങ്ങ​ളെ സ​മ്മേ​ള​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ക​യും സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു​ശേ​ഷം പു​തു​മു​ഖ​ങ്ങ​ൾ​ക്ക് അ​വ​സ​രം ന​ൽ​കി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യെ​ന്ന​തു​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നേ​താ​ക്ക​ൾ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത എ​റ​ണാ​കു​ള​ത്ത് പ​കു​തി​യി​ലേ​റെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റ് അം​ഗ​ങ്ങ​ൾ പു​തു​മു​ഖ​ങ്ങ​ളാ​യി​രി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ക​ണ്ണൂ​രി​ലും കോ​ഴി​ക്കോ​ട്ടും പു​തു​മു​ഖ​ങ്ങ​ൾ പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി​യേ​ക്കും. 


അ​തേ​സ​മ​യം, സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ട​രു​ന്ന പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ചും വി​മ​ർ​ശ​ന​ങ്ങ​ളു​യ​ർ​ന്നേ​ക്കും. പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യ ക​ണ്ണൂ​രി​ൽ ഉ​ൾ​പ്പെ​ടെ ഇ​ത്ത​രം പ്രാ​ദേ​ശി​ക വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. പാ​ല​ക്കാ​ട്ടും, ആ​ല​പ്പു​ഴ​യി​ലു​മെ​ല്ലാം സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ്ര​തി​നി​ധി​ക​ൾ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​തു പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കെ​തി​രേ ജി​ല്ലാ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ശ​ക്ത​മാ​യ താ​ക്കീ​തി​നും സം​സ്ഥാ​ന നേ​തൃ​ത്വം മു​തി​ർ​ന്നേ​ക്കും. ആ​ല​പ്പു​ഴ​യി​ൽ ജി.​സു​ധാ​ക​ര പ​ക്ഷ​വും എ​ച്ച്.​സ​ലാം എം​എ​ൽ​എ, എ.​എം. ആ​രി​ഫ് എം​പി എ​ന്നി​വ​ർ ന​ട​ത്തു​ന്ന വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​യാ​കും. 


പാ​ർ​ട്ടി​യു​ടെ ശ​ക്തി കേ​ന്ദ്ര​മാ​യി മാ​ടാ​യി​യി​ലെ എ​രി​പു​ര​ത്താ​ണ് സം​സ്ഥാ​ന​ത്തെ ആ​ദ്യ ജി​ല്ലാ സ​മ്മേ​ള​നം നാ​ളെ ന​ട​ക്കു​ക. ഏ​റ്റ​വും ഒ​ടു​വി​ല്‍ ന​ട​ക്കു​ന്ന​താ​ക​ട്ടെ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ത്തു​ട​ര്‍ന്ന് വി​ഭാ​ഗീ​യ​ത പു​തി​യ വ​ഴി​ത്തി​രി​വി​ലെ​ത്തി​യ ആ​ല​പ്പു​ഴ​യി​ലു​മാ​ണ്. പു​തി​യ വി​ഭാ​ഗീ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജ​നു​വ​രി 28, 29, 30 തീ​യ​തി​ക​ളി​ൽ ക​ണി​ച്ചു​കു​ള​ങ്ങ​രി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി​ബി അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​യി​രി​ക്കും സ​മ്മേ​ള​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക. കൊ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​തു​സ​മ്മേ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു ധാ​ര​ണ​യെ​ങ്കി​ലും നി​ല​വി​ല​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. എ​ന്നാ​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള റാ​ലി​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​മ്മേ​ള​നം അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്‌ ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ എ​റ​ണാ​കു​ള​ത്താ​ണ് ന​ട​ക്കു​ക.

Post a Comment

Previous Post Next Post
Join Our Whats App Group