*VERTICAL ADS*
*VERTICAL ADS*
പഴയങ്ങാടി
സിപിഐ എം 23 ആം പാർടി കോൺഗ്രസിൻ്റെ മുന്നോടിയായി കണ്ണൂർ ജില്ലാ സമ്മേളനത്തിന് ചെങ്കൊടി ഉയർന്നു. ജനസാഗരത്തിൻ്റെ ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ പഴയങ്ങാടിയിൽ സ്വാഗതസംഘം ചെയർമാൻ ടി വി രാജേഷ് പതാക ഉയർത്തി.
കരിവെള്ളൂർ രക്തസാക്ഷി സ്മൃതി മണ്ഡപത്തിൽ കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്ത് ടി ഐ
*VERTICAL ADS*
*VERTICAL ADS*
മധുസൂദനൻ നയിച്ച പതാക ജാഥയും കാവുമ്പായി രക്തസാക്ഷികളുടെ മണ്ണിൽ നിന്നും ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്ത് ടി കെ ഗോവിന്ദൻ നയിച്ച കൊടിമര ജാഥയും കണ്ണൂരിൽ എ കെജി പ്രതിമയ്ക്ക് മുന്നിൽ കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്ത് എൻ ചന്ദ്രൻ നയിച്ച ദീപശിഖാ റിലേയും പഴയങ്ങാടിയിൽ സംഗമിച്ചപ്പോഴെക്കും ജനസാഗരം ഒഴുകിയെത്തുകയായിരുന്നു.. തുടർന്ന് ചുകപ്പു വളണ്ടിയർമാരുടെയും ബഹുജനങ്ങളുടേയും അകമ്പടിയോടെ ജാഥകൾ പൊതുസമ്മേളന നഗരിയിലേക്ക് പ്രവഹിച്ചു. തൊണ്ട പൊട്ടുമാറുച്ചത്തിൽ ഇൻക്വിലാബ് വിളികൾ ഉയരവെ പതാക വാനിലുയർന്നു.
വെള്ളിയാഴ്ച കാലത്ത് 10 ന് മാടായി കോ–- ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ ‘കെ കുഞ്ഞപ്പ –-പി വാസുദേവൻ നഗറി’ൽ പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 9.30ന് ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഒ വി നാരായണൻ പതാക ഉയർത്തും. ഒമ്പതിന് രജിസ്ട്രേഷൻ ആരംഭിക്കും. 250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുക്കും.
*VERTICAL ADS*
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും.
*VERTICAL ADS*
വെള്ളി വൈകിട്ട് അഞ്ചിന് മാധ്യമ സെമിനാർ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ശനി വൈകിട്ട് അഞ്ചിന് ‘മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ’ സെമിനാർ എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഞായർ വൈകിട്ട് നാലിന് പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. പതാക ഉയർത്തൽ ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി അംഗങ്ങളായ
*VERTICAL ADS*
ഇ പി ജയരാജൻ, പി കെ ശ്രീമതി, എം വി ഗോവിന്ദൻ, കെ കെ ശൈലജ, എന്നിവരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ, കെ പി സഹദേവൻ, ജയിംസ് മാത്യു, എന്നിവരും പങ്കെടുത്തു. ജനറൽ കൺവീനർ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.
*VERTICAL ADS*
Post a Comment