അജിത്ത് തനിക്ക് നഷ്ടപരിഹാരം തരണമെന്ന് ആവശ്യവുമായി രണ്ട് മാസക്കാലമായി ചർച്ച ചെയ്യുന്ന അജിത്ത്-അനുപമ വിഷയത്തിലെ, അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്ത്. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നസിയ തന്റെ ആവശ്യം വെളിപ്പെടുത്തിയത്. നിലവിൽ തനിക്ക് ജോലിയില്ലെന്നും സഹോദരന്റെ സംരക്ഷണയിലാണ് കഴിയുന്നതെന്നും നസിയ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് നിന്നും താനും അമ്മയും മാറി താമസിക്കുകയാണെന്നും നസിയ പറഞ്ഞു.
‘സ്‌കൂൾ പഠനത്തിന് ശേഷം 19 ആമത്തെ വയസിൽ 46 വയസുള്ള ഒരാളുമായി വീട്ടുകാർ വിവാഹം നടത്തി. 7 ദിവസം മാത്രമാണ് അയാളുടെ കൂടെ കഴിഞ്ഞത്. ഒരു വർഷം ആയപ്പോൾ ആ ബന്ധം വിവാഹമോചനത്തിലെത്തി. ഒന്നും മറച്ച് വയ്‌ക്കേണ്ട ആവശ്യമില്ല. പിന്നീട് രണ്ടാമതൊരാളുമായി ഒരു ഇഷ്ടം ഉണ്ടായി. 23 ആം വയസ്സിലായിരുന്നു ആ ബന്ധം. അദ്ദേഹവുമായി പിണക്കമായിരുന്ന സമയത്താണ് അജിത്തിനെ പരിചയപ്പെടുന്നതും സൗഹൃദമാകുന്നതും. ഇതിനിടയിൽ താൻ ഇഷ്ടപ്പെട്ട ആൾ പിണക്കം മാറി തിരിച്ചുവന്നു. വീട്ടുകാർ അപ്പോഴൊന്നും സമ്മതിച്ചിരുന്നില്ല. പുള്ളി തിരിച്ച് വന്നപ്പോഴേക്കും അജിത്തുമായി ഇഷ്ടത്തിലായിരുന്നു. 2011 ൽ സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം അജിത്തുമായുള്ള വിവാഹം കഴിഞ്ഞു. രണ്ടാമത്തെ ആളും അജിത്തും സുഹൃത്തുക്കൾ ആണ് എന്ന് പറയുന്നത് ശരിയല്ല. അജിത്തിന്റെ വീട്ടിലായിരുന്നു താമസം.
യാതൊരു പ്രശ്നവുമില്ലാതെ ആയിരുന്നു ഞാനും അജിത്തും ജീവിച്ചിരുന്നത്. അഞ്ച് വർഷത്തോളം ദാമ്പത്യബന്ധം ഉണ്ടായിരുന്നു. ആദ്യത്തെ ലോക്ക്ഡൌൺ സമയത്താണ് അനുപമ ഗർഭിണി ആണെന്ന് അറിയുന്നത്. അതിനു മുൻപ് ചില സംശയങ്ങൾ ഉണ്ടായിരുന്നു. മേയർ പ്രശാന്തിന്റെ എം.എൽ.എ തെരഞ്ഞെടുപ്പ് വന്ന സമയത്ത് കലാശക്കൊട്ടിന് ഞാനും വരട്ടെ എന്ന് ചോദിച്ചപ്പോൾ സ്ത്രീകൾക്ക് ബുദ്ധിമുട്ടാകും നീ വരണ്ട എന്ന് പറഞ്ഞ് അജിത്ത് എന്നെ കൊണ്ടുപോയില്ല. എന്നാൽ, അവിടെ അനുപമ ഉണ്ടായിരുന്നു. അവളോടുമൊത്തുള്ള ഫോട്ടോകൾ കണ്ട് ഞാൻ ചോദിച്ചപ്പോൾ ‘ആ കുട്ടിയെ വെച്ച് എന്നെ പറയരുത്. അവൾ എനിക്ക് സഹോദരിയെ പോലെ ആണ്’ എന്നായിരുന്നു അജിത്ത് പറഞ്ഞത്. പല സമയങ്ങളിൽ സമാന സംശയങ്ങൾ ഉണ്ടായിട്ടുണ്ട്.
എങ്ങനെയെങ്കിലും അനുപമയുടെ ഉള്ള ബന്ധം ഒഴിവാക്കി വരുമെന്നായിരുന്നു കരുതിയത്. അതുകൊണ്ടാണ് അന്നൊന്നും ആരോടും പറയാതിരുന്നില്ല. അറിയാതെ പറ്റിയതാണെന്നൊക്കെ പറഞ്ഞ് അന്നൊക്കെ എന്നെ പിടിച്ച് നിർത്തിയിരുന്നു. ആരെയും അറിയിക്കാതെ ഇരിക്കാനായിരിക്കാം അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്. ഒഴിഞ്ഞ് പോകാൻ പറ്റില്ലെന്ന് അജിത്ത് പറഞ്ഞു. എന്നോട് സ്വന്തം വീട്ടിൽ പോയി നിൽക്കാൻ പറഞ്ഞു. പ്രശ്നങ്ങൾ മാറിയ ശേഷം തിരികെ വന്നാൽ മതിയെന്ന് പറഞ്ഞു. അനുപമ ഗർഭിണി ആണെന്ന് അറിഞ്ഞ് 7 മാസങ്ങൾക്ക് ശേഷമാണ് അജിത്ത് എന്നോട് ഡിവോഴ്സ് ചോദിച്ചത്’, നസിയ വ്യക്തമാക്കി.
Post a Comment