Join Our Whats App Group

വിദ്യാനിധി പദ്ധതി – അപേക്ഷകൾ നൽകേണ്ട രീതി എങ്ങനെയാണ്....?

 


വിദ്യാനിധി പദ്ധതി : സാധാരണ ജനങ്ങളുടെ സാമ്പത്തിക സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടി നിരവധി പദ്ധതികളാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നൽകിക്കൊണ്ടിരിക്കുന്നത്. ഇതിൽ സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് വേണ്ടി മാത്രമായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികളും നിരവധിയാണ്.


ഈ രീതിയിൽ കേരളത്തിലെ ഏഴാം ക്ലാസ് മുതൽ +2 വരെ ഉള്ള വിദ്യാർഥികൾക്കു വേണ്ടി ആവിഷ്കരിച്ചിട്ടുള്ള ഒരു പദ്ധതിയാണ്’ വിദ്യാനിധി’. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ രീതിയിൽ പ്രയോജനപ്പെടുത്താവുന്ന വിദ്യാനിധി സ്കീമിനെ പറ്റി കൂടുതൽ മനസ്സിലാക്കാം. എന്താണ് വിദ്യാനിധി പദ്ധതി? കേരള ബാങ്ക് മുഖേന ആവിഷ്കരിച്ചിട്ടുള്ള പദ്ധതിയാണ്‌ വിദ്യാ നിധി പദ്ധതി. കേരളത്തിലെ ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് ആൺ പെൺ വ്യത്യാസമില്ലാതെ അപ്ലൈ ചെയ്യാവുന്ന വിദ്യാനിധി പദ്ധതിയിൽ സൗജന്യമായി അംഗത്വമെടുക്കാൻ സാധിക്കുന്നതാണ്. ഈ ഒരു സ്കീമിൽ അംഗത്വം എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏകദേശം രണ്ട് ലക്ഷം രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷ യാണ് ലഭിക്കുക.


അപേക്ഷകൾ നൽകേണ്ട രീതി എങ്ങനെയാണ്? വിദ്യാനിധി പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർ കേരള ബാങ്ക് മുഖേന ഒരു സേവിങ്സ് അക്കൗണ്ട് തുടങ്ങുകയാണ്‌ വേണ്ടത്. അപേക്ഷകൾ നൽകാൻ ആഗ്രഹിക്കുന്ന ഏഴാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് കേരള ബാങ്കിൽ പൂർണ്ണമായും സൗജന്യമായി തന്നെ ഇതിനുള്ള അപേക്ഷ നൽകാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ഒരു സേവിങ്സ് അക്കൗണ്ട് ഓപ്പൺ ചെയ്യുന്നത് വഴി സൗജന്യ എസ് എം എസ് സംവിധാനം, DD സംവിധാനം, സൗജന്യ RTGS സംവിധാനം,NEFT, IMFT, വിദ്യാഭ്യാസ വായ്പ ലഭിക്കുന്നതിന് മുൻഗണന, സൗജന്യമായ സർവീസ് ചാർജ്, സൗജന്യമായ എടിഎം കാർഡ്, മൊബൈൽ ബാങ്കിംഗ് സംവിധാനം എന്നീ സേവനങ്ങളെല്ലാം ലഭിക്കുന്നതാണ്.


അതോടൊപ്പം തന്നെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ വിദ്യാഭ്യാസ സ്കോളർഷിപ്പുകളും അക്കൗണ്ട് വഴി നേടാൻ സാധിക്കുന്നതാണ്.


വിദ്യാ നിധി പദ്ധതി വിദ്യാർത്ഥിയുടെ പഠനത്തിനു ശേഷവും തുടർന്നു കൊണ്ടുപോകാൻ സാധിക്കും എന്നത് മറ്റൊരു പ്രത്യേകതയാണ്. രണ്ടുലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഈ ഒരു പദ്ധതിയിൽ ഒരു നിശ്ചിത തുക പ്രീമിയമായി അടക്കേണ്ടതുണ്ട്,എങ്കിലും ആദ്യവർഷത്തെ പ്രീമിയം ബാങ്ക് തന്നെ അടക്കുന്നതാണ്. അടുത്തവർഷം മുതലുള്ള പ്രീമിയം മാത്രമാണ് വിദ്യാർത്ഥിക്ക് അടയ്ക്കേണ്ടി വരുന്നുള്ളൂ. വിദ്യാ നിധി പദ്ധതിയിൽ അംഗത്വം എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ നൽകിയിട്ടുള്ള ലിങ്കു വഴി കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നതാണ്.


Post a Comment

Previous Post Next Post
Join Our Whats App Group